സ്വന്തം ലേഖകന്‍: ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറണ്‍സില്‍ പാകിസ്താനെ ഒറ്റപ്പെടുത്തി ഇന്ത്യ, തീവ്രവാദത്തിനെതിരെ പ്രമേയം പാസാക്കി. പാക് ഭീകര സംഘടനകളായ ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ്, ഐ.എസ്.ഐ.എല്‍, താലിബാന്‍ തുടങ്ങിയ സംഘടനകളെ പ്രമേയത്തില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസിന്റെ നേതൃത്വത്തിലാണ് പാക് പ്രതിനിധി സംഘം അമൃത്സറില്‍ നടക്കുന്ന ഹാര്‍ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
ഭീകരവാദികള്‍ക്ക് പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. യുവാക്കളെ ഭീകര സംഘടനകളിലേക്ക് കൊണ്ടു പോകുന്നത് ഗൗരവത്തോടെ കാണണം. ഇത്തരം നീക്കങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ഭീകരവാദം മേഖല നേരിടുന്ന പ്രധാന പ്രശ്‌നമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി പറഞ്ഞു.
തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരെ ഏഷ്യ പോരാടണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രസ്താവിച്ചിരുന്നു. ഹാര്‍ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താന്‍ പിന്തുണ നല്‍കുന്ന ഭീകരതയ്‌ക്കെതിരെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും ആഞ്ഞടിച്ചിരുന്നു. അടുത്ത ഹാര്‍ട് ഓഫ് ഏഷ്യ കോണ്‍ഫറണ്‍സ് അസര്‍ബൈജാനില്‍ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല