സ്വന്തം ലേഖകന്‍: കലിഫോര്‍ണിയ നിശാപാര്‍ട്ടിയിലെ തീപിടുത്തം, മരണം 40 കവിയുമെന്ന് ആശങ്ക. കാലിഫോര്‍ണിയയിലെ ഓക്ലന്ഡിലുള്ള വെയര്‍ഹൗസില്‍ നിശാപാര്‍ട്ടിക്കിടെ വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 40 കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ കിട്ടിയിരുന്നു.
വെയര്‍ഹൗസിലെ നൃത്തസംഗീത പരിപാടിക്ക് അമ്പതിനും നൂറിനും ഇടയ്ക്കു പേര് എത്തിയിരുന്നതായി ഓക്ലന്‍ഡ് അഗ്നിശമന സേനാ മേധാവി തെരേസാ റീഡ് പറഞ്ഞു. വെയര്‍ഹൗസില്‍ വേണ്ടത്ര പ്രവേശന,നിര്‍ഗമന മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഓക്ലന്‍ഡ് പ്രേതക്കപ്പല്‍ എന്നറിയപ്പെട്ടിരുന്ന വെയര്‍ഹൗസിലെ സുരക്ഷയെക്കുറിച്ചു നേരത്തെ പരാതി കിട്ടിയിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
പ്രാ?ദേശിക സമയം വെള്ളിയാഴ്?ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
നിശാപാര്‍ട്ടിയില്‍ പ?ങ്കെടുക്കാനായി 100 ഓളം പേര് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നുവെന്നാണ്? അറിയുന്നത്?. കെട്ടിടത്തിന്? ആവശ്യത്തിന്? സുരക്ഷ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് മരണസംഖ്യ ഉയര്‍ന്നതെന്നും രക്ഷാപ്രവര്‍ത്തകള്‍ അറിയിച്ചു. എന്നാല്‍ അപകട കാരണം ഇനിയും വ്യക്?തമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല