സ്വന്തം ലേഖകന്‍: 20, 50 രൂപയുടെ പുതിയ നോട്ടുകള്‍ ഇറക്കാന്‍ റിസര്‍വ് ബാങ്ക്, നിലവിലുള്ളവ പിന്‍വലിക്കില്ല. നേരിയ മാറ്റങ്ങള്‍ മാത്രമാവും പുതിയ നോട്ടുകള്‍ക്ക് ഉണ്ടാവുകയെന്നാണ് ആര്‍.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 500 ന്റെയും 1000 ത്തിന്റെയും പഴയ നോട്ടുകള്‍ അസാധുവാക്കി 500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ അടുത്തിടെ പുറത്തിറക്കിയിരുന്നു.
എന്നാല്‍, പുതിയ നോട്ടുകളുടെ അച്ചടി വൈകുന്നത് കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പണം എടുക്കുന്നതിനുവേണ്ടി ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ ജനങ്ങള്‍ക്ക് വളരെനേരം ക്യൂ നല്‍ക്കേണ്ടിവന്നു. തൊട്ടുപിന്നാലെയാണ് പുതിയ 20, 50 രൂപ നോട്ടുകള്‍ പുറത്തിറക്കാനുള്ള നീക്കം. എന്നാല്‍, പഴയ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസം നല്‍കുന്നതാണ്.
നവംബര്‍ എട്ടിന് രാത്രി എട്ടുമണിയ്ക്കാണ് രാജ്യത്ത് 5001000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയത്. ഇതിന് പിന്നാലെ 2000 രൂപാ നോട്ടുകളും പുതിയ 500 രൂപാ നോട്ടുകളും പുറത്തിറക്കി. എന്നാല്‍ ഇതുവരേയും പുതിയ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമാകാത്തത് വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല