സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ തീവ്ര വലതുപക്ഷത്തിനു മുന്നേറ്റം, പ്രധാനമന്ത്രി മാറ്റിയോ റെന്‍സി രാജിവച്ചു. ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിതപരിശോധനയില്‍ രാജ്യത്തെ നവനാസിതീവ്രവലതുപക്ഷ വിഭാഗങ്ങളായ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റും നോര്‍തേണ്‍ ലീഗും മുന്നേറ്റമുണ്ടാക്കിയതാണ് റെന്‍സിയുടെ പരാജയത്തില്‍ കലാശിച്ചത്.
ഫലം പുറത്തുവന്നതോടെ, അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു. തിങ്കളാഴ്ച ഫലം പുറത്തുവന്നയുടന്‍ നടത്തിയ വികാരനിര്‍ഭര പ്രസംഗത്തിലാണ് 41കാരനായ റെന്‍സി രാജിപ്രഖ്യാപിച്ചത്. തുടര്‍ന്ന്, പ്രസിഡന്റ് സെര്‍ജിയോ മാറ്റാറോളയുടെ വസതിയിലത്തെി രാജിക്കത്ത് കൈമാറി.
പ്രധാനമന്ത്രിക്ക് കുടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ജനഹിതത്തില്‍ പങ്കെടുത്ത 59 ശതമാനം പേരും തള്ളുകയായിരുന്നു. എക്‌സിറ്റ് പോളുകള്‍ റെന്‍സിക്ക് പരാജയം സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നുവെങ്കിലും ഇത്രയും വലിയ മാര്‍ജിനിലുള്ള വോട്ടുനില പ്രതീക്ഷിച്ചിരുന്നില്ല. ഇറ്റലിയുടെ സാമ്പത്തിക, രാഷ്ട്രീയ മേഖലകളില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്ന റെന്‍സിയുടെ പരാജയത്തെ യൂറോപ്യന്‍ യൂനിയന്‍ ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ഹിതപരിശോധന ഫലം യൂറോപ്പിലെ കുടിയേറ്റവിരുദ്ധ, തീവ്രവലതുപക്ഷ വിഭാഗത്തിന്റെ മറ്റൊരു വിജയം കൂടിയാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പുറത്തുപോകണമോ എന്നതിനെക്കുറിച്ചുള്ള ഹിതപരിശോധന (ബ്രെക്‌സിറ്റ്) തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ അവിടുത്തെ തീവ്രവലതു പക്ഷത്തിന് കഴിഞ്ഞിരുന്നു.
ഹിതപരിശോധനഫലം എതിരായതോടെ, ബ്രെക്‌സിറ്റിന് സമാനമായ ഹിതപരിശോധന ഇറ്റലിയിലും നടക്കാന്‍ സാധ്യതയേറെയാണ്. തെരഞ്ഞെടുപ്പ് ഫലത്തെ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റ് നേതാവ് ബെപ്പെ ഗ്രിലോ ഇറ്റലിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നാണ് വിശേഷിപ്പിച്ചത്. റെന്‍സിയുടെ പരാജയം യൂറോപ്പിനുള്ള വ്യക്തമായ സന്ദേശമാണെന്ന് നോര്‍തേണ്‍ ലീഗ് നേതാവ് മാറ്റിയോ സാല്‍വിനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല