1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2016

സ്വന്തം ലേഖകന്‍: ടൈം മാഗസിന്റെ പേര്‍സണ്‍ ഓഫ് ദി ഇയര്‍, വായനക്കാരുടെ വോട്ടില്‍ നരേന്ദ്ര മോദി ഒന്നാമന്‍. ഞായറാഴ്ച രാത്രി അവസാനിച്ച അഭിപ്രായ വോട്ടൊടുപ്പില്‍ മോദി 18 ശതമാനം വോട്ട് നേടി മുന്നിലെത്തിയെന്ന് ടൈം മാഗസിന്‍ അറിയിച്ചു. ടൈം മാഗസിന്‍ പത്രാധിപ സമിതിയുടെ അന്തിമ തീരുമാനത്തിന് ശേഷം ഡിസംബര്‍ 7 നാണ് പ്രഖ്യാപനമുണ്ടാകുക.

ഓരോ വര്‍ഷവും ലോകത്തേയും വാര്‍ത്തകളെയും ഏറ്റവും സ്വാധീനിച്ച വ്യക്തിയെയാണ് ഓരോ വര്‍ഷവും പേഴ്!സണ്‍ ഓഫ് ദ ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുക്കുന്നത്. ടൈം മാഗസിന്‍ എഡിറ്റര്‍മാര്‍ ചേര്‍ന്നാണ് അവസാന വിജയിയെ തിരഞ്ഞെടുക്കുന്നത്. ഒരു വര്‍ഷക്കാലത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയ്ക്ക് നല്‍കുന്ന പുരസ്‌കാരമാണ് ടൈം പേഴ്‌സണ്‍ ഓഫ് ദി ഇയര്‍.

ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ്, ഹിലരി ക്ലിന്റണ്‍, ജൂലിയന്‍ അസാഞ്ച്, മാര്‍ക് സുക്കര്‍ ബര്‍ഗ് എന്നിവരെയാണ് ടൈം മാഗസിന്‍ വോട്ടെടുപ്പില്‍ മോദി പിന്നിലാക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് മോദി ടൈം മാഗസിന്റെ പേഴ്!സണ്‍ ഓഫ് ദി ഇയര്‍ മത്സരത്തിന്റെ ഭാഗമാകുന്നത്. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്‍ പേഴ്!സണ്‍ ഓഫ് ദ ഇയര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.