1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 8, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയുടെ നോട്ട് അസാധുവാക്കലിന് എതിരെ പ്രതിഷേധവുമായി റഷ്യന്‍ എംബസി. നോട്ട് നിരോധന വിഷയത്തില്‍ രാജ്യത്ത് വിവാദം കത്തിനില്‍ക്കവെ റഷ്യ നയതന്ത്ര തലത്തില്‍ പ്രതിഷേധം അറിയിച്ചു. നോട്ട് നിരോധനം ഇന്ത്യയിലെ റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ പ്രതിസന്ധിയിലാക്കിയതാണ് റഷ്യയെ ചൊടിപ്പിച്ചത്.

രാജ്യത്തിന്റെ പ്രതിഷേധം അറിയിച്ച് ഇന്ത്യയിലെ റഷ്യന്‍ പ്രതിനിധി അലക്‌സാണ്ടര്‍ കദകിന്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചു. കത്തിന്റെ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് റഷ്യ വ്യക്തമാക്കി. പണം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരെ റഷ്യയില്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുമെന്നും റഷ്യ വ്യക്തമാക്കി.

സര്‍ക്കാര്‍ നിശ്ചയിച്ച പരിധിക്കുള്ളില്‍ നിന്നുള്ള പണം ആഹാരം കഴിക്കാന്‍ പോലും തികയില്ലെന്നും റഷ്യന്‍ പ്രതിനിധി വിമര്‍ശിച്ചു. പണമില്ലാതെ എങ്ങനെയാണ് എംബസി നടത്തുന്നതെന്ന് റഷ്യന്‍ പ്രതിനിധി ചോദിച്ചു. ഡല്‍ഹിയിലെ റഷ്യന്‍ എംബസിയില്‍ ഇരുനൂറോളം പേരാണ് ജോലി ചെയ്യുന്നത്. പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം അന്താരാഷ്ട്ര ധാരണകള്‍ക്ക് വിരുദ്ധമാണെന്നും റഷ്യ കുറ്റപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.