സ്വന്തം ലേഖകന്‍: മ്യാന്മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് റോഹിങ്ക്യ മുസ്ലീങ്ങളുടെ കൂട്ടപലായനം ശക്തമാകുന്നു. ആക്രമണം ശക്തമായതിനെ തുടര്‍ന്ന് മ്യാന്‍മറിലെ രാഖൈന്‍ മേഖലയില്‍നിന്ന് ഒരാഴ്ചയ്ക്കിടെ 21,000 റോഹിങ്ക്യ വിഭാഗക്കാര്‍ ബംഗ്ലാദേശിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അഭയാര്‍ഥികള്‍ ബംഗ്ലാദേശിലെ തെക്കുകിഴക്കന്‍ ജില്ലയായ കോക്‌സ് ബസാറിലേക്കു എത്തിയതായി ധാക്കയിലെ യുഎന്‍ ഹൈക്കമ്മീഷണറും സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബംഗ്ലാദേശിലേക്ക് രക്ഷപ്പെട്ട 30ലധികം വരുന്ന റോഹിങ്ക്യ വിഭാഗക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങിയിരുന്നു.
ബുദ്ധ തീവ്രവാദികളുടെ ആക്രമണം ഭയന്ന് ബംഗ്‌ളാദേശിലേക്ക് രക്ഷപ്പെട്ട 30ലധികം വരുന്ന റോഹിങ്ക്യ വിഭാഗക്കാര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി. ബംഗ്‌ളാദേശിലെ നഫ് നദിയിലാണ് ബോട്ട് മുങ്ങിയത്. മ്യാന്മര്‍ നാവികസേന പിന്തുടര്‍ന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്.
ബോട്ടില്‍നിന്ന് മത്സ്യബന്ധന തൊഴിലാളികള്‍ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ഒക്ടോബറില്‍ ആക്രമണം ശക്ത മായതിനുശേഷം 30,000 ലധികം റോഹിങ്ക്യ മുസ്ലിംകള്‍ക്കാണ് മ്യാന്മറിലെ റാശെഖനില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നത്.
അഞ്ചര കോടിയോളം വരുന്ന മ്യാന്‍മര്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം മുസ്ലിംകളാണ്. ഇതില്‍ ഭൂരിപക്ഷവും താമസിക്കുന്നത് ബംഗ്‌ളാദേശ് അതിര്‍ത്തി പ്രദേശമായ റക്കാനിലും. മ്യാന്‍മര്‍ മുസ്ലിംകള്‍ പലതവണ ബുദ്ധ വര്‍ഗീയവാദികളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 1982ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന് മുദ്രകുത്തി മുസ്ലിംകളുടെ പൌരത്വം തന്നെ റദ്ദാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല