സ്വന്തം ലേഖകന്‍: ലൈംഗിക പീഡന കേസില്‍ താന്‍ നിരപരാധിയെന്ന് വികിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ്.ആറു വര്‍ഷം മുമ്പു നടന്നതെന്ന് ആരോപിക്കപ്പെടുന്ന സംഭവത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ക്കു നല്‍കിയ പ്രസ്താവനയില്‍ അസാന്‍ജ് വ്യക്തമാക്കി. ഉറങ്ങിക്കിടക്കുന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നും ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയ അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സ്വീഡന്‍ അധികൃതര്‍ അസാന്‍ജിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
അസാന്‍ജിന്റെ വിക്കിലീക്‌സ് വെബ്‌സൈറ്റ് 2010 ല്‍ ചോര്‍ത്തി പ്രസിദ്ധീകരിച്ച യു.എസ്. നയതന്ത്ര രഹസ്യരേഖകള്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ഞെട്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് സ്വീഡനില്‍ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിപ്രകാരം അസാന്‍ജിനെതിരെ മാനഭംഗക്കേസെടുത്തത്. അമേരിക്കയ്ക്കു വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് അസാന്‍ജിന്റെ ആരോപണം.
അസാന്‍ജിന് രാഷ്ട്രീയ അഭയം നല്‍കിയ ഇക്വഡോറിന്റെ ലണ്ടന്‍ എംബസിയില്‍ നിന്ന് പുറത്തു കടന്നാല്‍ അറസ്റ്റുചെയ്യുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും എംബസിക്ക് നയതന്ത്ര പരിരക്ഷയുള്ളതുകൊണ്ടാണ് ജാമ്യവ്യവസ്ഥ ലംഘിച്ച് രണ്ടുമാസമായി ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാന്‍ജിനെ ബ്രിട്ടന് അറസ്റ്റു ചെയ്യാനാവാതിരുന്നത്.
സ്വീഡനിലേക്ക് തന്നെ നാടുകടത്തിയാല്‍ അവിടെ നിന്ന് അമേരിക്കയ്ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്നാണ് അസാന്‍ജിന്റെ ഭയം. സ്വീഡനു കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് അസാന്‍ജ് ജൂണില്‍ നല്‍കിയ അപേക്ഷ ബ്രിട്ടനിലെ സുപ്രീംകോടതി തള്ളിയിരുന്നു. ജാമ്യത്തില്‍ കഴിയവേയാണ് രാഷ്ട്രീയ അഭയം ആവശ്യപ്പെട്ട് അസാഞ്ജ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല