സ്വന്തം ലേഖകന്‍: പ്രമുഖ പത്രപ്രവര്‍ത്തകനായ ചോ രാമസ്വാമി അന്തരിച്ചു. 82 വയസായിരുന്നു. കുറച്ചു ദിവസങ്ങളായി അസുഖ ബാധിതനായിരുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്? കഴിഞ്ഞ ആഴ്?ചയാണ്? അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്?. ആശുപത്രിയില്‍ വച്ചാണ്? മരണം സംഭവിച്ചത്?. രാഷ്?ട്രീയ നിരീക്ഷകന്‍, പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍, നടന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ചോ.
തമിഴ്? മാഗസിനായ തുഗ്ലകിന്റെ സ്?ഥാപക പത്രാധിപരായിരുന്നു. രാഷ്?ട്രീയ നേതാക്കള്‍ക്ക്? നേരെയുള്ള പരിഹാസവും നിര്‍ഭയമായ വിമര്‍ശനവും മൂലം ?ശ്രദ്ധേയനായി. ദീര്‍ഘകാലം ജയലളിതയുടെ രാഷ്?ട്രീയകാര്യ ഉപ?േദശകനായിരുന്നു. അഭിഭാഷക കുടംബത്തില്‍ ജനിച്ച്? അഭിഭാഷകനായി കുറച്ചുകാലം പ്രവര്‍ത്തിച്ച ചോ പിന്നീട്? ടി.ടി.കെ ഗ്രൂപ്പിന്റെ നിയമോപദേശകനായി.
തുടര്‍ന്ന് നാടക – സിനിമാ നടനായി. ഒടുവില്‍ തുഗ്ലക്? എന്ന മാസിക തുടങ്ങി പത്രപ്രവര്‍ത്തകനായി പ്രശസ്?തിയാര്‍ജിച്ചു. സിനിമയിലും നാടകത്തിലും അഭിനയിച്ചു ഫലിപ്പിച്ച രാഷ്?ട്രീയ പരിഹാസത്തി?െന്റ തുടര്‍ച്ചയായിരുന്നു അദ്ദേഹത്തി?െന്റ മാഗസിനും. 20 വര്‍ഷത്തോളം തമിഴ് ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു അദ്ദേഹം.
1999 മുതല്‍ 2005 വരെ അദ്ദേഹം രാജ്യസഭാ എം.പിയായി. കെ.ആര്‍ നാരായണന്‍ രാഷ്ട്രപതിയായിരിക്കെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, എല്‍.കെ അദ്വാനി, കെ.കാമരാജ്?, ഇന്ദിരാഗാന്ധി, ജയപ്രകാശ്? നാരായണന്‍ തുടങ്ങി വിവിധ രാഷ്?ട്രീയ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ജയലളിതയുടെ രാഷ്ട്രീയ അരങ്ങേറ്റ സമയത്ത് വേണ്ട വിധത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതും രാമസ്വാമി തന്നെ ആയിരുന്നു. നീണ്ട നാളുകളായി ആശുപത്രിവാസത്തിലായിരുന്നു അദ്ദേഹം. എന്‍ഡിഎയുടെ ഭരണത്തില്‍ വലിയ പ്രതീക്ഷയും ചോ പുലര്‍ത്തിയിരുന്നു. നാടകകൃത്തായ കാലഘട്ടത്തില്‍ തന്നെ ജയലളിതയുമായി വളരെ അടുത്ത ബന്ധം ആരംഭിച്ചിരുന്നു.
1934 ഒക്ടോബര്‍ അഞ്ചിന് ജനിച്ച ചോ 170തോളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 23 നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവ 4000 ത്തിലധികം വേദികളില്‍ അവതരിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല