ബഹുമാനപ്പെട്ട ഫാ ഷാജി തുബേച്ചിറയില്‍ നയിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് പള്ളിയില്‍ ഡിസംബര്‍ 9ാം തീയതി വൈകീട്ട് 4 മണിയ്ക്ക് ആരംഭിയ്ക്കുന്നു. പ്രമുഖ വചന പ്രഘോഷകനും കേരളം ക്രിസ്തീയ ഗാനശാഖക്ക് 3000 ത്തിലധികം ഗാനങ്ങള്‍ സംഭാവന നല്‍കിയിട്ടുള്ള ഗാനരചയിതാവും സംഗീത സംവിധായകനുമായ റവ. ഫാ. ഷാജി തുമ്പേച്ചിറയില്‍ നയിക്കുന്ന ധ്യാനം ഡിസംബര്‍ ഒന്‍പതാം തീയതി വൈകുന്നേരം നാല് മണിക്ക് കുമ്പസാരത്തോടെ ആരംഭിക്കുന്നു. തുടര്‍ന് വൈകുന്നേരം അഞ്ചു മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ വചനപ്രഘോഷണവും പത്താം തീയതി രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം നാലര വരെയുള്ള ഈ ധ്യാനത്തിന് പ്രശസ്ത ഗായകനായ ബിജു കൊച്ചുതെള്ളിയിലായിരിക്കും ഗാനശുശ്രൂഷ നടത്തുന്നത്.ക്ലിഫ്റ്റണ്‍ രൂപത സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ കീഴിലുള്ള മറ്റു കുര്‍ബ്ബാന സെന്ററുകളായ ബാത്തില്‍ ഡിസംബര്‍ പത്തിന് വൈകുന്നരം അഞ്ചു മണി മുതല്‍ രാത്രി ഒന്‍പത് വരെ, യോവിലെ പന്ത്രണ്ടാം തീയതി, ടോണ്ടനില്‍ പതിനേഴാം തീയതി, ഗ്ലോസ്റ്ററില്‍ പതിനെട്ടിന്, വെസ്റ്റണ്‍ സൂപ്പര്‍മേയറില്‍ പത്തൊന്‍പതാം തീയതിയിലുമായി നടക്കും.
ലോക രക്ഷകന്റെ ജനനത്തെ അനുസ്മരിക്കുമ്പോള്‍ ഒരുങ്ങുന്ന ഈ ആഗമനകാലത്ത് ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ മറിയം നമുക്ക് മാതൃകയാണ്. അവളെ പോലെ വചനമാകുന്ന ദൈവത്തെ ലോകത്തിന്റെ മുന്‍പില്‍ ഏറ്റു പറയുവാനുള്ള കൃപ ഈ ക്രിസ്തുമസ് ഒരുക്ക ധ്യാനത്തിലൂടെ നേടിയെടുത്തു ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നതായി ക്ലിഫ്റ്റണ്‍ രൂപതാ ചാപ്ലയിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.
ട്രസ്റ്റി: ഫിലിപ്പ് കണ്ടോത്ത്, റോയി സെബാസ്റ്റ്യന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല