1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2016

സ്വന്തം ലേഖകന്‍: മുസ്ലീം പെണ്‍കുട്ടികള്‍ നീന്തല്‍ പോലുള്ള വിനോദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് ജര്‍മ്മന്‍ പരമോന്നത കോടതി. യാഥാസ്ഥിതികരായ മുസ്ലിം പെണ്‍കുട്ടികള്‍ സ്‌കൂളുകളിലെ നീന്തല്‍ ക്‌ളാസില്‍ പങ്കെടുക്കണമെന്നും ജര്‍മനിയിലെ സര്‍വോന്നത നീതിപീഠം വിധിച്ചു.

ശരീരം മുഴുവന്‍ മറയുന്ന നീന്തല്‍ വസ്ത്രമായ ബുര്‍കിനി ഇസ്ലാമിക വേഷമല്ലെന്ന് കാണിച്ച് 11 കാരിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലാണ് വിധി. ബുര്‍കിനി ധരിച്ച് നീന്തല്‍ ക്‌ളാസില്‍ പങ്കെടുക്കാനാവില്ലെന്ന രക്ഷിതാക്കളുടെ ഹരജി കാള്‍സ്‌റുഹ് ഭരണഘടന കോടതി തള്ളി. ബുര്‍കിനി ധരിക്കുന്നത് ശരീരവടിവുകള്‍ വെളിപ്പെടുത്തുന്നതാണെന്നും ഇത് മതമൂല്യങ്ങള്‍ക്കെതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി വിസമ്മതിച്ചത്.

സിറിയയെപ്പോലുള്ള യുദ്ധമുഖങ്ങളില്‍ ദശലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ എത്തിയതോടെ സമൂഹത്തില്‍ ഇസ്ലാം മതത്തിന്റെ സ്വാധീനത്തെക്കുറിച്ച് ജര്‍മനിയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നു. അഭയാര്‍ഥികളോട് തുറന്നവാതില്‍ നയം സ്വീകരിച്ചതിനെ തുടര്‍ന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കല്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത എതിര്‍പ്പ് നേരിട്ടിരുന്നു.

പ്രാദേശിക തെരഞ്ഞെടുപ്പില്‍ മെര്‍കലിന്റെ പാര്‍ട്ടിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ് പരാജയപ്പെട്ടതോടുകൂടി പൊതുസ്ഥലങ്ങളില്‍ മുഖാവരണം ഭാഗികമായി നിരോധിക്കണം എന്നാവശ്യപ്പെട്ട് മെര്‍കല്‍ രംഗത്തത്തെിയിരുന്നു. എന്നാല്‍ പൂര്‍ണ നിരോധനം ജര്‍മന്‍ ഭരണഘടനയിലെ മതസ്വാതന്ത്ര്യ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.