ലണ്ടന്‍: ഓവര്‍ഡ്രാഫ്റ്റ് ചാര്‍ജില്‍ ഇളവ് ചോദിച്ച വൃദ്ധയായ വിധവയെ ബാങ്ക്മാനേജര്‍ റൂമില്‍ പൂട്ടിയിട്ടു. ജോസഫീന്‍ ലെവിസ് എന്ന 59കാരിയെ ക്രിസ്റ്റഫര്‍ ഹിക്‌സ് എന്ന ബാങ്ക്മാനേജരാണ് ഇന്റര്‍വ്യൂമുറിയില്‍ അരമണിക്കൂറോളം പൂട്ടിയിട്ടത്. തന്നെ തുറന്നുവിടൂ എന്ന് ഇവര്‍ അലറിവിളിച്ചിട്ടും ബാങ്ക്മാനേജര്‍ ചെവിക്കൊണ്ടില്ല.
എച്ച്.എസ്.ബി.സി ബ്രാഞ്ചിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. അവരുടെ ചിലവുകളുടെ കണക്കുകള്‍ കാണിച്ചുകൊണ്ട് ഒരു ഫോം പൂരിപ്പിക്കുന്നതുവരെ ഇവരെ പുറത്തുവിട്ടില്ല. പിന്നീട് മറ്റ് സ്റ്റാഫുകള്‍ ഇവരുടെ നിലവിളി കേട്ട് തുറന്നുവിടുകയായിരുന്നു. ബാങ്ക്മാനേജര്‍ ഇപ്പോഴും ഇവിടെ ജോലിചെയ്യുന്നുണ്ട്.
ഈ സംഭവത്തിനുശേഷം ബാങ്കില്‍ നിന്നും ഇവരെ ഭീഷണിപ്പെടുത്തി ഫോണ്‍ കോളുകള്‍ പതിവായിരുന്നെന്നും ഇവര്‍ പറയുന്നു. ദിവസം 8തവണവരെ ഇത്തരം ഫോണ്‍കോളുകള്‍ വന്നിരുന്നു. മൂന്ന് വര്‍ഷത്തെ നിയമയുദ്ധത്തിനുശേഷം ഇവരോട് എച്ച.എസ്.ബി.സി മാപ്പുപറഞ്ഞിരിക്കുകയാണ്.
തനിച്ച് ജീവിക്കുന്ന ലെവിസിന് രണ്ട് ജോലികള്‍ ചെയ്തിട്ടും കടം പെരുകി വന്നു. എന്നിട്ടും ഓവര്‍ഡ്രാഫ്റ്റ് ചാര്‍ജുകള്‍ ഉയര്‍ന്നുതന്നെയിരുന്നു. തന്റെ എക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് അവര്‍ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടും അവര്‍ അത് അവഗണിച്ചു.
ഒടുവില്‍ മാസം ഫീസിനത്തില്‍ 279പൗണ്ടും ഇവര്‍ അടച്ചുകൊണ്ടിരുന്ന ഇവര്‍ വൂട്ടണ്‍ ബാസറ്റിലെ ലോക്കല്‍ബ്രാഞ്ചിലെത്തി കാര്യങ്ങള്‍ അറിയിച്ചു. തന്റെ കടബാധ്യതയെക്കുറിച്ച് സംസാരിച്ച ലൂയിസ് അസ്വസ്ഥയാവകയും തിരിച്ചുപോകാന്‍ തുടങ്ങുകയുമായിരുന്നു. അപ്പോഴാണ് ഹിക്ക്‌സ് തന്നെ പൂട്ടിയിട്ടതെന്നും അവര്‍ പറഞ്ഞു.
അരമണിക്കൂറോളം എന്നെ അവര്‍ പൂട്ടിയിട്ടു. അത് ഭീതിജനകമായ അവസ്ഥയായിരുന്നു. അദ്ദേഹം വലിയൊരു മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ രണ്ടുപേര്‍ എന്റെ കരച്ചില്‍കേട്ടപ്പോഴാണ് എന്നെ തുറന്നുവിട്ടത്. ലെവിസ് പറയുന്നു. ഈ സംഭവത്തെക്കുറിച്ച് ലെവിസ് പരാതിനല്‍കിയിരുന്നു. എന്നാല്‍ അത് ഹിക്ക്‌സ് തന്നെയാണ് അന്വേഷിച്ച്. അദ്ദേഹം സിസിടിവി ദൃശ്യങ്ങള്‍ ഒഴിവാക്കികളഞ്ഞു.
അന്വേഷണറിപ്പോര്‍ട്ടില്‍ ലെവിസ് അസ്വസ്ഥയായിരുന്നെന്നും പുറത്തേക്ക് വിടണമെന്ന് അപേക്ഷിച്ചെന്നും ഹിക്‌സ് പറയുന്നുണ്ട്. എന്നാല്‍ അവര്‍ പുത്തേക്ക് പോകുന്നതിനെ തടഞ്ഞു എന്ന ആരോപണം അവര്‍ നിഷേധിച്ചു. വാതില്‍ അടയ്ക്കുന്നത് കമ്പനിയുടെ പ്രോട്ടോകോളാണെന്നാണ് അയാള്‍ അവകാശപ്പെട്ടത്.
എന്നാല്‍ അദ്ദേഹത്തിന്റെ ഈ വാദങ്ങളെ സ്വിന്‍ടണ്‍ കണ്‍ട്രികോര്‍ട്ട് ജഡ്ജ് ടാസി ക്രോണിന്‍ തള്ളിക്കളഞ്ഞു. ഇവര്‍ക്കുമേല്‍ ചുമത്തിയ ബാങ്ക് ചാര്‍ജുകള്‍ ഇവരെക്കൊണ്ട് അടയ്ക്കാന്‍ കഴിയാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. ലെവിസിന് നഷ്ടപരിഹാരമായി 2,000പൗണ്ട് നല്‍കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ തനിക്ക് നിയമനടപടികള്‍ക്കായി ചിലവായ 2,000പൗണ്ട് തുക തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണിവരിപ്പോള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല