സ്വന്തം ലേഖകന്‍: മലയാളം, തമിഴ് സിനിമകളുടെ വ്യാജന് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്ന തമിഴ് റോക്കേഴ്സ് സംഘം പിടിയില്‍. പുതിയ സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ ഇന്റര്‍നെറ്റില്‍ എത്തിക്കുന്ന ശ്യംഖലയിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. തമിഴ് റോക്കേഴ്സ് വെബ്സൈറ്റിന്റെ നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവരാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്.
ഡിവൈ എസ്.പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ആന്റി പെറസി സെല്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മലയാളം, തമിഴ്, തെലുങ്ക് സിനിമകള്‍ റിലീസ് ചെയ്താല്‍ ഉടന്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ ഇട്ടിരുന്നത് ഇവരാണ്. ഇതിനായി കോയമ്പത്തൂരില്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ടൊറന്റ് സൈറ്റുകളിലും സിനിമ ചോര്‍ത്തി അപ്ലോഡ് ചെയ്തിരുന്നതാണ് വിവരം.
പുലി മുരുകന് സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. അന്താരാഷ്ട്ര പൈറസി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല