1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2016

സ്വന്തം ലേഖകന്‍: അഞ്ച് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇനിമുതല്‍ സെക്യൂരിറ്റി ചെക്ക്ഡ് ടാഗില്ല. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് സുരക്ഷാ പരിശോധനക്ക് ശേഷം യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകളില്‍ ടാഗ് കെട്ടുന്നത് ഒഴിവാക്കിയത്. വ്യോമയാന മന്ത്രാലയമാണ് പദ്ധതി നടപ്പാക്കിയത്.

പരീക്ഷണാര്‍ഥം നടപ്പാക്കിയ പൈലറ്റ് പദ്ധതി വിജയകരമായാല്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് വ്യോമയാന സെക്രട്ടറി ആര്‍.എന്‍ ചൗധരി വ്യക്തമാക്കി. കൂടാതെ ഇബോര്‍ഡിങ് കാര്‍ഡുകള്‍ യാത്രക്കാര്‍ക്ക് നല്‍കാനുള്ള പുതിയ പദ്ധതിയും വ്യോമയാന മന്ത്രാലയം നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സുരക്ഷാ പരിശോധനക്ക് ശേഷം ബോര്‍ഡിങ് ഗേറ്റിലെത്തുന്ന പല യാത്രക്കാരുടെയും ഹാന്‍ഡ് ബാഗുകളില്‍ നിന്ന് ‘സെക്യൂരിറ്റി ചെക്ക്ഡ്’ ടാഗ് നഷ്ടപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ടാഗ് ലഭിക്കുന്നതിന് സുരക്ഷാ പരിശോധനാ കൗണ്ടറില്‍ യാത്രക്കാര്‍ എത്തണം. ഇത് വിമാനം വൈകാന്‍ കാരണമാകുന്നതായും വ്യോമയാന സെക്രട്ടറി പറഞ്ഞു.

ഏവിയേഷന്‍ സെക്രട്ടറിയുടെ പുതിയ നിര്‍ദേശം വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്)ന് മന്ത്രാലയം കൈമാറി. യാത്രക്കാരുടെ ദേഹ, ബാഗ് പരിശോധനകള്‍ നടത്തുന്നതും ബോര്‍ഡിങ് പാസിലും ക്യാബിന്‍ ബാഗേജ് ടാഗിലും ‘സെക്യൂരിറ്റ് ചെക്ക്ഡ്’ സീല്‍ പതിക്കുന്നതും സി.ഐ.എസ്.എഫ് ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.