സ്വന്തം ലേഖകന്‍: യുഎസില്‍ സ്വദേശിവല്‍ക്കരണം കൊണ്ടുവരുമെന്ന് ട്രംപ്, വിദേശികള്‍ അമേരിക്കക്കാരുടെ ജോലികള്‍ തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണി. പ്രമുഖ അമേരിക്കന്‍ കമ്പനികളില്‍ എച് 1 ബി വിസകളില്‍ ജോലിക്കെത്തിയ ആളുകളെ പിരിച്ചുവിടുകയാണ് വേണ്ടതെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവിച്ചു.
അവസാനത്തെ അമേരിക്കന്‍ പൗരന്റെ ജീവിതത്തിനായും ശക്തമായി പോരാടുമെന്ന് അണികളോട് പറഞ്ഞു. ഡിസ്‌നി വേള്‍ഡിന്റെ കാര്യം സൂചിപ്പിച്ചാണ് ട്രംപ് പ്രസ്ഥാവന ഇറക്കിയത്. പ്രചരണവേളയിലും കമ്പനികളില്‍ നിന്നും പുറത്താക്കപ്പെട്ട പൗരന്മാരുമായി സംസാരിച്ചിരുന്നു. വിദേശരാജ്യത്തു നിന്നുമുള്ളവരാണ് ഇവര്‍ക്ക് പകരമായി ജോലിയില്‍ പ്രവേശിച്ചത്. അത്തരത്തില്‍ ഒന്ന് ഇനി സംഭവിക്കില്ലെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.
ഡിസ്‌നി വേള്‍ഡും മറ്റ് രണ്ട് കമ്പനികളും അമേരിക്കന്‍ സ്വദേശികളെ പുറത്താക്കിയ ശേഷം കുറഞ്ഞ ശമ്പളത്തില്‍ നിയമിച്ചിരുന്നു. ഇതിനെതിരെ നിയമപോരാട്ടം നടക്കുകയാണ്. ഇതും തെരഞ്ഞെടുപ്പു വേളയില്‍ ട്രംപ് ഉയര്‍ത്തിക്കാണിച്ചിരുന്നു.
തൊഴിലാളികള്‍ക്ക് എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി അനുവദിക്കുന്നതാണ് എച്ച്1 ബി വിസ. ഇത്തരം വിസയില്‍ ഇന്ത്യക്കാരാണ് ഏറ്റവും അധികം അമേരിക്കയിലേക്ക് എത്തിയത്. ട്രംപിന്റെ പ്രസ്ഥാവനയോടെ ആശങ്കയിലായിരിക്കുകയാണ് ഇവര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല