സ്വന്തം ലേഖകന്‍: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരം. ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രീയ. ആശുപത്രി ഡയറക്ടര്‍ എം.സി മിശ്രയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയോടെയാണ് അവസാനിച്ചത്.
ബന്ധുക്കളില്‍ നിന്നും വൃക്ക ലഭിക്കാത്തതിനെതുടര്‍ന്ന് മറ്റൊരാളുടെ വൃക്കയാണ് സുഷമ സ്വീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില ഇന്നു രാവിലെയും ഡോക്ടമാര്‍ പരിശോധിച്ചിരുന്നു. 64 കാരിയായ സുഷമ ദീര്‍ഘകാലമായി പ്രമേഹരോഗ ബാധിതയായിരുന്നു. വൃക്ക തകരാറിലായതിനെ തുടര്‍ന്ന്, കഴിഞ്ഞ ആറുമാസമായി ഡയാലിസിസ് ചെയ്തുവരികയാണ്.
നവംബര്‍ 16ന് കേന്ദ്രമന്ത്രി തന്നെയാണ് താന്‍ വൃക്ക മാറ്റിവെയ്ക്കലിനായി എയിംസിലാണെന്ന് ട്വിറ്റിലൂടെ അറിയിച്ചത്. അഞ്ചു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം സുഷമ സ്വരാജിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എയിംസ് ഡയറക്ടര്‍ എംസി മിശ്ര, സര്ജന്മാരായ വികെ ബന്‍സാല്‍, വി സീനു, നെഫ്രോളജിസ്റ്റ് സന്ദീപ് മഹാജന് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. സുഷമയുടെ ആരോഗ്യനിലതൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല