1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2016

സ്വന്തം ലേഖകന്‍: ഈജിപ്തിലെ ക്രിന്‍സ്ത്യന്‍ പള്ളിയില്‍ സ്‌ഫോടനം, 25 പേര്‍ കൊല്ലപ്പെട്ടു, മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും. 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൈറോയിലെ സെന്റ് മാര്‍ക്‌സ് കത്തീഡ്രലിലാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച പതിവ് കുര്‍ബാന നടന്നുകൊണ്ടിരിക്കെ പ്രാദേശിക സമയം പത്തിനായിരുന്നു സംഭവം.

പള്ളിയില്‍ നിരവധി വിശ്വാസികളുണ്ടായിരുന്നു. ഈജിപ്ഷ്യന്‍ ടെലിവിഷന്‍ ചാനലാണ് വിവരം പുറത്തുവിട്ടത്. ഈജിപ്തിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ വിശ്വാസികളുടെ പ്രധാന പള്ളിയാണിത്. ക്രിസ്തീയ പുരോഹിതന്‍ പോപ് തവാദ്രോസ് രണ്ടാമന്റെ ഓഫിസും വസതിയും ഈ ദേവാലയത്തിലാണ്. പള്ളിയിലെ പ്രാര്‍ഥനമുറിയിലാണ് ബോംബ് വെച്ചത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ദേവാലയത്തിന്റെ പ്രാര്‍ഥനമുറിയോടു ചേര്‍ന്ന മതില്‍ വഴിയാണ് ആക്രമി ബോംബ് സ്ഥാപിച്ചതെന്ന് കരുതുന്നു. പള്ളിയുടെ ബാഹ്യഭാഗം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചുള്ള 12 കിലോ മാരക സ്‌ഫോടകവസ്തു നിറച്ച ബോംബാണ് ദാരുണമായ ദുരന്തത്തിന് കാരണമായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.