സ്വന്തം ലേഖകന്‍: ഭോപ്പാലില്‍ പിണറായെ തടഞ്ഞ സംഭവം, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. മുഖ്യമന്ത്രിയെ തടഞ്ഞത് സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ തെളിവാണെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റുകളില്‍ മലയാളികള്‍ ആഞ്ഞടിക്കുന്നു.
ആര്‍.എസ്.എസ് തീവ്രവാദി സംഘത്തിന്റെ തലവന്‍മാരായ ക്രിമിനലുകളടക്കം ബി.ജെ.പി ദേശീയ കൗണ്‍സിലിന് വന്നപ്പോള്‍ അവരെ അതിഥി ദേവോ ഭവ പറഞ്ഞ് ക്രമീകരണങ്ങള്‍ ചെയ്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ആ സര്‍ക്കാരിന്റെ തലവന്‍ ബി.ജെ.പി ഭരിക്കുന്ന ഭോപ്പാലില്‍ വന്നപ്പോള്‍ അദ്ദേഹത്തെ തടഞ്ഞത് സംഘി തീവ്രവാദികള്‍ എത്രത്തോളം അസഹിഷ്ണമുത കാണിക്കുന്നു എന്നതിനുള്ള തെളിവാണെന്നും കമന്റുകള്‍ പറയുന്നു.
കള്ളത്താടികളെ വണങ്ങുന്നു. പിണറായി വിജയനോട് പുച്ഛം. വിവേകരും അന്തസുമുള്ള ആളുകളെ ബഹുമാനിക്കാന്‍ അറിയാത്ത വിവരം കെട്ടവരായ നിങ്ങള്‍ ഭാരതത്തിന്റെ അപമാനമാനമാണെന്നും കമന്റുകള്‍ പറയുന്നു. ഞങ്ങളുടെ സാന്നിധ്യം പോലും നിങ്ങളെ ഭയപ്പെടുത്തുന്നുവെങ്കില്‍ ഞങ്ങള്‍ക്കുറപ്പിക്കാം ഞങ്ങളുടെ മാര്‍ഗം ശരിയാണെന്നും ചിലര്‍ വിളിച്ചു പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല