സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വീണ്ടും ഭീകര വേട്ട, ഭീകര ബന്ധമുണ്ടെന്ന് സംശയിക്കുന്ന ആറു പേര് പിടിയില്‍. ഭീകര വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ആറു പേര് വലയിലായത്. തലസ്ഥാന നഗരമായ ലണ്ടനിലും സമീപ പ്രദേശങ്ങളിലും ആയിരുന്നു ഭീകര വിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.
പിടിയിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 22നും 36നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്. അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തു വരികയാണെന്നും 2006ലെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ അഞ്ചാം വകുപ്പു പ്രകാരമാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രദേശിക പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് അധികൃതരുടെയും സഹായത്തോടെയായിരുന്നു അന്വേഷണവും അറസ്റ്റും. ഹൈസ്ട്രീറ്റുകളിലും ഷോപ്പിംഗ് മാളുകളിലും ക്രിസ്മസ് തിരക്കിനിടെ ആളുകള്‍ പതിവില്ലാത്ത വിധം ഒന്നിച്ച് കൂടുന്ന അവസരത്തില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഒരുങ്ങുന്നതായി നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല