സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ നീസ് ഭീകരാക്രമണം, ആസൂത്രകരെന്ന് സംശയിക്കുന്ന 11 പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂലൈയില്‍ ഫ്രാന്‍സിലെ തീരദേശ നഗരമായ നീസില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ 84 പേരെ ട്രക്ക് ഇടിപ്പിച്ചുകൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് 11 പേരെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
പത്തുപേരെ നീസില്‍ നിന്നും അവശേഷിച്ച ഒരാളെ നാന്റേസില് നിന്നുമാണ് തീവ്രവാദ വിരുദ്ധ വിഭാഗം പിടികൂടിയത്. ഇവര്‍ക്ക് കൊലയാളിയായ ടുണീഷ്യന്‍ വംശജന് മുഹമ്മദ് ലഹൂയി ബുലേലുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ ജൂലൈ 16ന് രാത്രിയില്‍ അക്രമി 19 ടണ്‍ ഭാരമുള്ള ട്രക്ക് ജനകൂട്ടത്തിനിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. നീസില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്നു പ്രയോഗത്തിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. കൂട്ടക്കൊല നടത്തിയ ട്രക്ക് ഡ്രൈവര്‍ സംഭവദിവസം തന്നെ പോലീസിന്റെ വെടിയേറ്റു മരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല