സ്വന്തം ലേഖകന്‍: അര്‍ജ്ന്റീനയിലെ സൗന്ദര്യറാണിയുടെ ഭാരം 120 കിലോ.
ഇത്തവണ താരമായിരിക്കുന്നത് 120 കിലോ ഭാരമുള്ള എസ്‌റ്റെഫാനിയാ കെറേറെയാണ്. ഇവര്‍ പരമ്പരാഗതമായ മെലിഞ്ഞ സുന്ദരി സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചാണ് സൗന്ദര്യ മത്സരത്തില്‍ റാണിയായത്. അര്‍ജന്റീനയിലെ വെസ്‌റ്റേണ്‍ മെന്‍ഡോസ പ്രവിശ്യയില്‍ നടന്ന വൈന്‍ മേക്കിംഗ് ഉത്സവത്തിന്റെ ഭാഗമായി നടന്ന ‘ക്യൂന്‍ ഓഫ് വെന്‍ഡിമിയ’സൗന്ദര്യ മത്സരത്തിലാണ് എതിരാളികളെയെല്ലാം പിന്നിലാക്കി എസ്‌റ്റെഫാനിയ സൗന്ദര്യറാണിയായി മാറിയത്.
‘പൊണ്ണത്തടിച്ചി’ എന്ന അപഹസിക്കലിന് ഇടയാക്കി ലോകത്തുടനീളം അമിതഭാരത്തിന്റെ പേരില്‍ വിവേചനത്തിന് ഇരയാകുന്ന അനേകം പേര്‍ക്ക് പ്രചോദനമാകുന്ന സംഭവത്തില്‍ മെന്‍ഡോവയിലെ 18 ഡിപ്പാര്‍ട്ട്‌മെന്റുകളെ പ്രതിനിധീകരിച്ച സുന്ദരികളിലാണ് എല്ലാവരേയും പിന്നിലാക്കി എസ്‌റ്റെഫാനിയ റാണിയായത്.
കൊളോണിയ സെഗോവയെയായിരുന്നു എസ്‌റ്റെഫാനിയ പ്രതിനിധീകരിച്ചത്. അഞ്ചടി മൂന്നിഞ്ചു കാരിയായ ഈ 24 കാരിയുടെ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന പ്രതികരണവും ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. തങ്ങള്‍ക്ക് അറിയാവുന്ന വിഷയത്തെക്കുറിച്ച് ഒരു പ്രസംഗ സെഷനും ഉണ്ടായിരുന്നു. ഇതില്‍ വിവേചനത്തെക്കുറിച്ചായിരുന്നു എസ്‌റ്റെഫാനിയ വിഷയം തെരഞ്ഞെടുത്തത്.
ബാര്‍ബി ക്യൂന്‍ സങ്കല്‍പ്പത്തിനെതിരേയായിരുന്നു അവര്‍ പ്രസംഗിച്ചതും. മൂന്ന് വര്‍ഷമായി പ്‌ളസ് സൈസ്ഡ് മോഡലുകള്‍ക്കിടയില്‍ പ്രമുഖ മുഖമായ എസ്‌റ്റെഫാനിയ താന്‍ വാന്‍ഡിമിയയിലെ റാണിയാകുന്നത് എന്നും സ്വപ്നം കണ്ടിരുന്നതായി കൂടി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല