സ്വന്തം ലേഖകന്‍: ജയലളിതക്കെതിരെ ക്രൂരവാക്കുകള്‍ പ്രയോഗിച്ച് വേദനിപ്പിച്ചു, രജനീകാന്ത്. മുഖ്യമന്ത്രി ജയലളിതയുടെ അനുസ്മരണത്തിനായി നടികര്‍ സംഘം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രജനികാന്തിന്റെ വാക്കുകള്‍.
അനുസ്മരണ പരിപാടിയില്‍ കൊഹിനൂര്‍ രത്‌നമെന്നാണ് ജയയെ രജനികാന്ത് വിശേഷിപ്പിച്ചത്. 1996ലെ തെരഞ്ഞെടുപ്പ് കാലത്തെക്കുറിച്ച് രജനി പറഞ്ഞത് വേദനയോടെയാണ്. ‘ഞാന്‍ അവരെ വേദനിപ്പിച്ചിട്ടുണ്ട് അവരുടെ പാര്‍ട്ടിയുടെ തോല്‍വിക്ക് ഒരു പ്രധാന കാരണം ഞാനായിരുന്നു’ രജനികാന്ത് പറഞ്ഞു. ജയലളിതയുടെ അണ്ണാ ഡിഎംകെ അധികാരത്തിലെത്തിയാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാനാകില്ലെന്നായിരുന്നു 1996ല്‍ രജനികാന്ത് പറഞ്ഞത്.
എന്നാല്‍ പിന്നീട് അവര്‍ മികച്ച നേതാവായി, ജനങ്ങളുടെ ഹൃദയം കീഴടക്കി. ഒരുപാട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് അവര്‍ മുന്നോട്ട് വന്നതെന്നും രജനികാന്ത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല