സ്വന്തം ലേഖകന്‍: മികച്ച ലോക ഫുട്ബോളര്‍ക്കുള്ള ബാലന് ഡി ഓര് പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്. ഫ്രഞ്ച് ഫുട്ബോള്‍ മാസികയായ ബാലന് ഡി ഓര് നല്കുന്ന ഈ വര്‍ഷത്തെ മികച്ച ലോക ഫുട്ബോളര്‍ക്കുള്ള പുരസ്കാരമാണിത്. റയല്‍ മാഡ്രിഡ് താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇത് നാലാം തവണയാണ് സുവര്‍ണ പന്ത് സ്വന്തമാക്കുന്നത്.
ഫിഫയുമായി കരാര്‍ അവസാനിപ്പിച്ചതിന് ശേഷം ഫ്രഞ്ച് ഫുട്ബോള്‍ മാസിക നല്കുന്ന ആദ്യ പുരസ്കാരമാണിത്. ലോകമൊട്ടാകെയുള്ള 173 കായിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ തെരഞ്ഞെടുപ്പിലാണ് റൊണാള്‍ഡോയെ തെരഞ്ഞെടുത്തത്. റയല്‍ മാഡ്രിഡിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും റൊണാള്‍ഡോ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു.
2016ല്‍ 52 മത്സരങ്ങളിലായി 48 ഗോളുകള്‍ പായിച്ചിരുന്നു. ലോക ഫുട്ബോള്‍ ചാമ്പ്യനായ ലയണല്‍ മെസിയാണ് മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് പ്രതിസന്ധി ഉണ്ടാക്കിയത്. 2008, 2013, 2014 എന്നീ വര്‍ഷങ്ങളിലാണ് ബാലന് ഡ ഓര് പുരസ്കാരം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല