1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2016

സ്വന്തം ലേഖകന്‍: യുഎസ് വിദേശകാര്യ സെക്രട്ടറിയായി എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍. എക്‌സോണ്‍ മൊബില്‍ പെട്രോളിയം കമ്പനിയുടെ തലവന്‍ റെക്‌സ് ടില്ലേഴ്‌സണെയാണ് അമേരിക്കയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയുക്ത പ്രസിഡന്റ ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത്.

റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് റെക്‌സ്. വ്‌ളാഡിമര്‍ പുടിനുമായി 15 വര്‍ഷത്തെ പരിചയമുണ്ടെന്നും അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ടെക്‌സസിലെ ഒരു യോഗത്തില്‍ റെക്‌സ് വ്യക്തമാക്കിയിരുന്നു.

അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും പ്രദേശത്തെ രാഷ്ട്രീയ പരിചയവും അമേരിക്കയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് ട്രംപ് പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ റെക്‌സിന്റെ നിയമനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാന്‍ സാധ്യതയുണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.