1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2016

സ്വന്തം ലേഖകന്‍: ഈജിപ്തിലെ ക്രിസ്ത്യന്‍ പള്ളിയിലെ സ്‌ഫോടനം, ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു. കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കിടെ നടന്ന ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തത്.

അബു അബ്ദുള്ള അല്‍ മസ്രി എന്നയാളാണ് പള്ളിയില്‍ ചാവേറായി പൊട്ടിത്തെറിച്ചത്. ബെല്‍റ്റ് ബോംബ് ധരിച്ച ഇയാള്‍ ജനകൂട്ടത്തിനിടയിലേക്ക് ഓടി കയറുകയായിരുന്നെന്നും ഐഎസ് അവകാശപ്പെട്ടു. നേരത്തെ, 22കാരനായ മുഹമ്മുദ് ഷഫീക്ക് മുഹമ്മദ് മുസ്തഫ എന്നയാളാണ് ചാവേര്‍ എന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദേല്‍ ഫാത്ത അല്‍ സിസി പറഞ്ഞിരുന്നു.

കോപ്റ്റിക് സഭാ ആസ്ഥാന ദേവാലയമായ സെന്റ് മാര്‍ക്‌സ് കത്തീഡ്രലിനോടു ചേര്‍ന്നുള്ള സെന്റ് പീറ്റേഴ്‌സ് പള്ളിയിലാണു ഞായറാഴ്ച കുര്‍ബാനയ്ക്കിടെ സ്‌ഫോടനമുണ്ടായത്. കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ 25 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. 49 പേര്‍ക്കു മാരകമായി പരിക്കേറ്റു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.