സ്വന്തം ലേഖകന്‍: സിറിയയില്‍ രാസായുധ പ്രയോഗത്തില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടതായി ആരോപണം, ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. വിമതരും സിറിയന്‍ സൈന്യവും തമ്മിലുള്ള യുദ്ധം രൂക്ഷമായിരിക്കുന്നതിനിടയില്‍ രാസായുധ പ്രയോഗത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കുട്ടികളെ അടുക്കിയിട്ടിരിക്കുന്ന ദൃശ്യമാണ് ലോക മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നത്.
വരിവരിയായി കുട്ടികളുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്ന ദൃശ്യം ദുരിതാശ്വാസ സംഘടനകളാണ് പുറത്തുവിട്ടത്. ഒരു മണിക്കൂറോളം നീണ്ടു നിന്ന വ്യോമാക്രമണത്തിനു തുടര്‍ന്ന് വിഷവാതകം ശ്വസിച്ച കുട്ടികള്‍ തല്‍ക്ഷണം തന്നെ മരിക്കുകയായിരുന്നെന്നും മൂക്കിലും വായിലും വിഷവാതകം അടിച്ചു കയറിയായിരുന്നു മരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇവിടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നണ് യുഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരപരാധികളെയും കുട്ടികളെയും വീട്ടിലും താമസ സ്ഥലത്തും ഇരച്ചു കയറി വരിവരിയായി വെടിവെച്ചു കൊല്ലുകയാണെന്നും കുട്ടികളെ ജീവനോടെ ദഹിപ്പിക്കുകയാണെന്നും സ്വതന്ത്ര പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2014 ലും 15 നും സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചെന്ന ആരോപണത്തില്‍ കുറ്റത്തില്‍ ഐക്യരാഷ്ട്രസഭ അന്വേഷണം നടത്തി വരികയാണ്. ആഭ്യന്തര യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ മൂന്ന് ലക്ഷം പേര്‍ കൊല്ലപ്പെട്ടതായും ദശലക്ഷക്കണക്കിന് പേര്‍ യൂറോപ്പിലേക്ക് കുടിയേറിയതുമായാണ് കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല