സ്വന്തം ലേഖകന്‍: പെപ്സി മേധാവി ഇന്ദ്ര നൂയി ട്രംപിന്റെ ഉപദേശക സമിതിയില്‍. ഇന്ത്യന്‍ വംശജയായ പെപ്സി കോ ചീഫ് ഇന്ദ്ര നൂയി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ട്രാറ്റജിക് ആന്‍ഡ് പോളിസി ഫോറത്തില്‍ അംഗമായി. സാമ്പത്തിക അജന്‍ഡ നടപ്പാക്കുന്നതില്‍ പ്രസിഡന്റിനെ സഹായിക്കുന്ന ഉപദേശക സമിതിയാണിത്. തെരഞ്ഞെടുപ്പു കാലത്ത് ഇന്ദ്ര നൂയി ഹില്ലരി ക്ലിന്റനെയാണു പിന്തുണച്ചിരുന്നത്.
19 അംഗ സമിതിയിലെ ഏക ഇന്ത്യന്‍ വംശജയായ എക്സിക്യൂട്ടീവാണു ചെന്നെയില്‍ ജനിച്ച നൂയി. യൂബര്‍ സിഇഒ ട്രാവിസ് കലാനിക്, സ്പേസ് എക്സിന്റെയും ടെല്സയുടെയും ചെയര്മാന് എലോണ്‍ മസ്ക് എന്നിവരുടെ നിയമനവും ഇതോടൊപ്പം പ്രഖ്യാപിച്ചു. അമേരിക്കയിലെ പ്രശസ്ത ബിസിനസുകാര്‍ ഉള്‍പ്പെടുന്ന സമിതി ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും സാമ്പത്തിക അജന്‍ഡ നടപ്പാക്കുന്ന കാര്യത്തില്‍ തങ്ങളുടെ ഉപദേശം നല്‍കുകയും ചെയ്യും.
സ്വകാര്യമേഖലയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും കൂടുതല്‍ തൊഴില്‍ അവസരം സൃഷ്ടിക്കാനും ശ്രമിക്കുമെന്നു ട്രംപ് പറഞ്ഞു. 61കാരിയായ നൂയി നേതൃത്വം നല്കുന്ന ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോയുടെ വാര്‍ഷിക ലാഭം 6300 കോടി ഡോളറാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല