സ്വന്തം ലേഖകന്‍: ഫോര്‍ബ്സ് മാസികയുടെ ലോകത്തെ ശക്തരുടെ പട്ടികയില്‍ നരേന്ദ്ര മോദി ഒമ്പതാം സ്ഥാനത്ത്. തുടര്‍ച്ചയായ നാലാം വര്‍ഷവും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന് തന്നെയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാമത്. 74 ശക്തരായ വ്യക്തികളുടെ പട്ടികയാണ് ഫോര്‍ബ്സ് തയാറാക്കിയത്.
ഒബാമ 48 ആം സ്ഥാനത്ത് നില്ക്കുമ്പോള് മുകേഷ് അംബാനി 38 ാം സ്ഥാനത്തുണ്ട്. മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല 51 ാം സ്ഥാനത്തും ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി 57 ാം സ്ഥാനത്തുമാണ്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിലൂടെ മോദി തന്റെ നേതൃപാടവം തെളിയിച്ചതായി മാസിക പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികളില്‍ മോദിയുടെ ഉറച്ച നിലപാടും മാസിക എടുത്തുപറയുന്നുണ്ട്. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനവും മാസികയില്‍ പരാമര്‍ശിക്കുന്നുണ്ട്.
പട്ടികയിലെ ആദ്യ പത്ത് സ്ഥാനക്കാര്‍
1. വ്ളാദിമിര്‍ പുതിന്
2.ഡൊണാള്‍ഡ് ട്രംപ്
3.ആഞ്ജല മര്‍ക്കല്‍
4.ഷീ ജിന്‍ പിങ്
5.ഫ്രാന്‍സിസ് മാര്‍പ്പാപ്പ
6. ജാനേറ്റ് യെല്ലന്
7.ബില്‍ ഗേറ്റ്സ്
8.ലാരി പേജ്
9.നരേന്ദ്ര മോദി
10.മാര്‍ക്ക് സക്കര്‍ബര്‍ഗ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല