1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2016

സ്വന്തം ലേഖകന്‍: സിറിയയിലെ അലപ്പോയില്‍ ബശ്ശാര്‍ സൈന്യം കൂട്ടക്കുരുതി നടത്തുന്നു, ഒരു പെണ്‍കുട്ടിയുടെ ഉള്ളുരുക്കുന്ന ആത്മഹത്യാക്കുറിപ്പ്. വിമതരെ തുരത്താനെന്ന പേരില്‍ സാധാരണക്കാര്‍ക്കുമേല്‍ സംഹാര താണ്ഡവം നടത്തുന്ന ബശ്ശാര്‍ അല്‍അസദിന്റെ സൈന്യത്തിന്റെ ക്രൂരപീഡനം ഏറ്റുവാങ്ങാനാവാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പെണ്‍കുട്ടിയുടെ കുറിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ലോകമെങ്ങുമുള്ള മതനേതാക്കളെയും പണ്ഡിതന്മാരെയും അഭിസംബോധന ചെയ്യുന്ന കുറിപ്പിന്റെ ഉള്ളടക്കം ഇങ്ങനെ.

”ലോകത്തെ എല്ലാ മതനേതാക്കളും പണ്ഡിതന്മാരും അറിയാന്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബലാത്സംഗത്തിന് ഇരയാകുമെന്ന് ഉറപ്പുള്ള ഒരു പെണ്‍കുട്ടിയാണ് ഞാന്‍. സൈന്യമെന്ന് വിളിക്കുന്ന രാക്ഷസന്മാരില്‍നിന്ന് സ്വയംരക്ഷക്ക് ആയുധമോ ആണുങ്ങളോ ഞങ്ങള്‍ക്കിടയില്‍ ഇല്ല. മറ്റൊന്നും നിങ്ങളോട് ആവശ്യപ്പെടുന്നില്ല; നിങ്ങളുടെ പ്രാര്‍ഥനപോലും.

ഞാന്‍ ആത്മഹത്യ ചെയ്താല്‍ ദൈവത്തിന്റെ അടുത്ത് എന്റെ സ്ഥാനം നരകത്തിലാണെന്ന് മാത്രം പറയരുത്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്. എനിക്ക് നരകമാണ് നിങ്ങള്‍ വിധിക്കുന്നതെങ്കിലും, ഞാനത് കാര്യമാക്കില്ല’,’ സിറിയന്‍ സന്നദ്ധസംഘടനയുടെ പ്രവര്‍ത്തകനായ മുഹമ്മദ് ശന്‍ബൂവിനു പെണ്‍കുട്ടി കുറിച്ചുനല്‍കിയതാണ് ഈ വരികള്‍.

മരണം ഉറപ്പിച്ചിരിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉപരോധത്തില്‍ കഴിയുകയാണ് ആലെപ്പോയില്‍. 2012ല്‍ കിഴക്കന്‍ മേഖല മുഴുവന്‍ വിമതര്‍ക്ക് സ്വന്തമായിരുന്നു. എന്നാല്‍, റഷ്യന്‍ പിന്തുണയോടെ തുടരുന്ന ആക്രമണത്തില്‍ രണ്ടര കിലോമീറ്റര്‍ മാത്രമായി അവരുടെ ഭൂമി ചുരുങ്ങി. തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നു. ഭക്ഷണമില്ല, മരുന്നില്ല, പരിക്കേറ്റവരെ ചികിത്സിക്കാന്‍ ആശുപത്രികളില്ല. പലരും സാമൂഹികമാധ്യമങ്ങളിലൂടെ മരണം അടുത്തുവന്നത്തെുന്ന നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടേയിരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.