സ്വന്തം ലേഖകന്‍: സോളാര്‍ തട്ടിപ്പു കേസില്‍ സരിതക്കും ബിജു രാധാകൃഷ്ണനും മൂന്നു വര്‍ഷം തടവ്, ശാലു മേനോനെ വെറുതെ വിട്ടു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന സിനിമ, സീരിയല്‍ താരം ശാലു മേനോന്‍, അമ്മ കമലാദേവി, ടീം സോളാര്‍ ജീവനക്കാരനായിരുന്ന മണിലാല്‍ എന്നിവരെ കോടതി വെറുതേ വിട്ടു.
വഞ്ചനാ കുറ്റം ആയിരുന്നു പ്രതികള്‍ക്ക് നേരെ ചുമത്തിയിരുന്നത്. ബിജു രാധാകൃഷ്ണനാണ് കേസിലെ ഒന്നാം പ്രതി. സരിത എസ് നായര്‍ രണ്ടാം പ്രതിയും. പെരുമ്പാവൂര്‍ സ്വദേശിയായ സജാദില്‍ നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. വന്‍ വിവാദമായ സോളാര്‍ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നതിലേക്ക് നയിച്ചത് സജാദിന്റെ പരാതിയായിരുന്നു.
40 ലക്ഷത്തിന്റെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍. തെളിവില്ലാത്തതിന്റെ പേരിലാണ് ശാലു മേനോനേയും മറ്റുള്ളവരേയും കുറ്റവിമുക്തരാക്കിയത്. എന്നാല്‍ സരിതയ്ക്കും ബിജുവിനും എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നു. ആര്‍ബി നായര്‍ എന്ന പേരിലായിരുന്നു ബിജു രാധാകൃഷ്ണന്‍ സജാദിനെ സമീപിച്ചത്. സരിത ലക്ഷ്മി എസ് നായര്‍ എന്ന പേരിലും. മുഖ്യമന്ത്രിയുടെ കത്തുമായാണ് ഇവര്‍ സജാദിനെ പറ്റിച്ചത്.
ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന പേരിലായിരുന്നു അന്ന് സരിതയുടെ സ്ഥാപനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല