1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ജിവനോടെ പിടിക്കുന്നവര്‍ക്ക് 170 കോടി ഇനാം പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ് ലോക സമാധാനത്തിന് ഉയര്‍ത്തുന്ന ഭീക്ഷണി പരിഗണിച്ച് ഇതിന് മുമ്പ് പ്രഖ്യാപിച്ച 67 കോടിയെന്ന പാരിതോഷികം 170 കോടി രൂപയായി കുത്തനെ ഉയര്‍ത്തുകയായിരുന്നു.

ഇറാക്കിലും സിറിയയിലും തുടരുന്ന അരക്ഷിതാവസ്ഥ നാള്‍ക്കു നാള്‍ വഷളാകുകയാണെന്നും ഇരു രാജ്യങ്ങളിലും ഐഎസ് ക്രൂരമായ ആക്രമണങ്ങളാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നതും വെബ്‌സൈറ്റില്‍ പറയുന്നു. ഐസിസ് ലോക സമാധാനത്തിനു തന്നെ ഭീഷണിയായി മാറുകയാണെന്ന് അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നേരത്തെ പ്രഖ്യാപിച്ച 67 കോടിയെന്ന പാരിതോഷികം 170 കോടിയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഇറാഖിലും സിറിയയിലും ഐസിസ് ക്രൂരമായ ആക്രമണങ്ങളാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നതെന്നും ഇതിനു നേതൃത്വം നല്‍കുന്ന അല്‍ ബാഗ്ദാദി ഐസിസിനെതിരെയുള്ള അമേരിക്കയുടെ പോരാട്ടത്തില്‍ ഒന്നാം നമ്പര്‍ ശത്രുവായി മാറിയെന്നും വെബ്‌സെറ്റില്‍ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.