സ്വന്തം ലേഖകന്‍: ജയ്ഹിന്ദ് ചാനല്‍ സീരിയലിന്റെ പ്രതിഫലം നല്‍കിയില്ല, ആത്മഹത്യാ ഭീഷണിയുമായി ശ്രീകുമാരന്‍ തമ്പി, പണവുമായി വിഎം സുധീരന്. ചാനലിനു വേണ്ടി സംവിധാനം ചെയ്ത സീരിയലിന്റെ പ്രതിഫലം നല്‍കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുമെന്ന് ശ്രീകുമാരന്‍ തമ്പി ഭീഷണി മുഴക്കിയത്. താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് ഉത്തരാവാദികള്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്, കോണ്‍ഗ്രസ് നേതാവ് എം.എം. ഹസന്, കെ.പി. മോഹനന് എന്നിവര്‍ ആയിരിക്കുമെന്ന് കാട്ടി ശ്രീകുമാരന്‍ തമ്പി സുധീരന് എഴുതിയ കത്ത് മലയാളം വാരിക പുറത്തുവിടുകയായിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് തമ്പിയുടെ അക്കൗണ്ടില്‍ വി.എം. സുധീരന് പണം നിക്ഷേപിച്ചു. രണ്ടു ലക്ഷം രൂപയാണ് അക്കൗണ്ടില്‍ ഇട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചട്ടമ്പിക്കല്യാണിയെന്ന സീരിയലാണ് ശ്രീകുമാരന്‍ തമ്പി ജയ്ഹിന്ദിനായി സംവിധാനം ചെയ്തിരുന്നത്. സൂപ്പര്‍ ഹിറ്റ് സിനിമയായ ചട്ടമ്പിക്കല്യാണിയുടെ സീരിയല്‍ രൂപമായിരുന്നു ഇത്. കെ.ആര്. മീരയായിരുന്നു തിരക്കഥാകൃത്ത്.
2013 ല്‍ പ്രക്ഷേപണം തുടങ്ങിയ സീരിയലില്‍ 65 എപ്പിസോഡുകള്‍ ജയ്ഹിന്ദില്‍ സംപ്രേഷണം ചെയ്തു. എന്നാല്‍, ശ്രീകുമാരന്‍ തമ്പിക്ക് ഇനിയും 27 ലക്ഷം രൂപ ചാനല്‍ കൊടുക്കാനുണ്ട്. 45 ലക്ഷം രൂപക്കായിരുന്നു സീരിയല്‍ ചെയ്യാന്‍ സമ്മതിച്ചത്. ജയ്ഹിന്ദിന്റെ ചെയര്‍മാനാണെങ്കിലും ദൈനംദിന പ്രവര്‍ത്തനത്തില്‍ ഇടപെടാത്തതിനാല്‍ സംഭവം അറിയില്ലായിരുന്നു എന്നും കൂടുതല്‍ വിവാദത്തിന് ഇല്ലെന്നും സുധീരന് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല