സ്വന്തം ലേഖകന്‍: ഇന്റലിജന്‍സ് ഏജന്‍സികളുടെ മുഖം മിനുക്കി ഇന്ത്യ, ഇന്റലിജന്‍സ് ബ്യൂറോക്കും റോക്കും പുതിയ തലവന്മാര്. രാജ്യത്തെ പ്രമുഖ രഹസ്യാന്വേഷണ ഏജന്‍സിയായ ഇന്റലിജന്‍സ് ബ്യൂറോക്കും റോക്കും (റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ്) പുതിയ മേധാവിമാരെ കേന്ദ്രം നിയമിച്ചു. ഇന്റലിജന്‍സ് ബ്യൂറോ ചീഫായി രാജീവ് ജെയിനെയും റോ മേധാവിയായി അനില്‍ ധസ്മനയെയുമാണ് നിയമിച്ചത്.
ജെയിന് 1980 ബാച്ച് ഝാര്‍ഖണ്ഡ് കേഡര്‍ ഓഫീസറാണ്. ഡല്‍ഹി, അഹമ്മദാബാദ്, കശ്മീര്‍ ഉള്‍പ്പെടെ ഇന്റലിജന്‍സ് ബ്യൂറോയുടെ വിവിധ വിഭാഗങ്ങളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്പെഷ്യല്‍ ഡയറക്ടറായ രാജീവ് ജെയിന് ജനുവരി ഒന്നിനാണ് സ്ഥാനം ഏല്ക്കുക. നിലവിലെ ഇന്റലിജന്‍സ് ബ്യൂറോ തലവനായ ദിനേശ്വര്‍ ശര്‍മ്മയുടെ കാലാവധി ഡിസംബര്‍ 31 നാണ് അവസാനിക്കുക.
റോയുടെ തലപ്പത്തേക്ക് വരുന്ന അനില്‍ ധസ്മന, രാജീന്തര് ഖന്നയുടെ പിന്‍ഗാമിയായിയാണ് ചുമതല ഏല്ക്കുക. 1980 മധ്യപ്രദേശ് കേഡര്‍ ഓഫീസറാണ് ധസ്മന. പാകിസ്താന് ഉള്‍പ്പെടെയുള്ള റോയുടെ വിവിധ വിഭാഗങ്ങളില്‍ 23 വര്‍ഷമാണ് അനില്‍ ധസ്മന സേവനം അനുഷ്ടിച്ചിട്ടുള്ളത്. രണ്ടു പേരേയും രണ്ടു വര്‍ഷത്തെ കാലാവധിക്കാണ് നിയമിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല