സ്വന്തം ലേഖകന്‍: അഞ്ചു ദിവസത്തെ തൊഴിലാളി സമരത്തിന് അവസാനം, ഈഫല്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഭരണസമിതിയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പണിമുടക്കിയ തൊഴിലാളികള്‍ ജോലി തുടരാന്‍ സമ്മതിച്ച സാഹചര്യത്തിലാണ് ടവര്‍ അടച്ചിട്ടത്. 117 വര്‍ഷം പഴക്കുമുള്ള ഗോപുരത്തിന്റെ പെയിന്റിങ് ജോലി നടക്കുന്നതിനിടെയാണ് പെയിന്റിലടങ്ങിയ ലെഡിന്റെ അംശം തൊഴിലാളികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ആരോപണം ഉയര്‍ന്നത്.
തുടര്‍ന്നാണ് തൊഴിലാളി യൂനിയനും ഭരണസമിതിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായത്. ഇരുകക്ഷികളും ഇതു സംബന്ധിച്ച് ധാരണപത്രത്തില്‍ ഒപ്പുവെക്കേണ്ടതുണ്ടെന്ന് സി.ജി.ടി യൂനിയന്‍ പറഞ്ഞു. ക്രിസ്മസിനോട് അനുബന്ധിച്ച് ഓരോ ദിവസവും ഏകദേശം 20,000 പേര് ഗോപുരം സന്ദര്ശിക്കാനെത്തതും.
ഫ്രഞ്ച് വിപ്ളവത്തിന്റെ നൂറാം വാര്‍ഷിക ആഘോഷ സ്മാരകമായി 1889 ലാണ് ഈഫല്‍ ടവര്‍ നിര്‍മ്മിച്ചത്. 1931 വരെ ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വസ്തു എന്ന ബഹുമതി ഈ ഗോപുരത്തിനായിരുന്നു.
ലോകത്ത് ഏറ്റവും കൂടുല്‍ സന്ദര്‍ശകര്‍ വന്നിട്ടുള്ള ചരിത്ര സ്മാരകവും ഈഫല്‍ ടവറാണ്. സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തതില്‍ പിന്നെ 250 മില്ല്യണ്‍ ആളുകള്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഒരോ വര്‍ഷവും 7 മില്ല്യണ്‍ ആളുകള്‍ ഇവിടെ വരുന്നു. സന്ദര്‍ശകര്‍ക്ക് മുകളിലേക്ക് എത്താന്‍ 1,665 സ്റ്റെപ്പ് കയറുകയോ എലവേറ്റര്‍ ഉപയോഗിക്കുകയോ ചെയ്യാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല