1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ആകാശത്ത് വിമാനങ്ങളില്‍ വൈഫൈ സേവനം ഉടന്‍, യാത്രക്കാര്‍ക്ക് വോയ്‌സ്, ഡാറ്റാ, വീഡിയോ സേവനങ്ങള്‍ ആസ്വദിക്കാം. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന് ഇത് സംബന്ധിച്ച ശുപാര്‍ശ ലഭിച്ചതായി കേന്ദ്ര മന്ത്രി ഗണപതി രാജു വ്യക്തമാക്കി. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് വിമാന കമ്പനികള്‍ക്ക് നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ വിമാനങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ സംവിധാനം ലഭ്യമാക്കണമെങ്കില്‍ 1885 ലെ ടെലഗ്രാഫ് നിയമത്തില്‍ മാറ്റം വരുത്തേണ്ടി വരും. ഇത്തരത്തില്‍ വൈഫൈ സേവനത്തില്‍ വോയ്‌സ്, ഡാറ്റ, വീഡിയോ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനാണ് നിയമത്തില്‍ മാറ്റം വരുത്തുന്നത്.

സിവില്‍ എവിയേഷന്‍ വകുപ്പ് ഉടന്‍ തന്നെ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നാണ് സൂചന. ലോകത്തിലെ പല വിമാന കമ്പനികളും ഇപ്പോള്‍ വൈഫൈ സേവനം യാത്രക്കാര്‍ക്കായി നല്‍കുന്നുണ്ട്. എന്നാല്‍ ഇവരൊന്നും തന്നെ ഇന്ത്യയില്‍ സേവനം ലഭ്യമാക്കുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.