1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2016

സ്വന്തം ലേഖകന്‍: ഐഎസ്എല്‍ ഫൈനല്‍, ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐഎം വിജയനെ വിഐപി ഗാലറിയില്‍ ഇരുത്തി നിവിന്‍ പോളി. ജനറല്‍ ടിക്കറ്റ് നല്‍കി കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ അവഗണിച്ച ഐ.എം വിജയന് വി.ഐ.പി ടിക്കറ്റ് നല്‍കിയാണ് ചലച്ചിത്ര താരം നിവിന്‍ പോളി വിഐപി ഗാലറിയിലേക്ക് ക്ഷണിച്ചത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയായ നിവിന്‍ പോളി ഐ.എം വിജയന് വി.ഐ.പി ടിക്കറ്റിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്തിന് ഗാലറി ടിക്കറ്റ് നല്‍കിയ സംഘാടകരുടെ നടപടി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് നിവിന്‍ പോളി തനിക്കൊപ്പം വി.ഐ.പി ഗാലറിയിലിരുന്ന് കളി കാണാന്‍ വിജയനെ ക്ഷണിക്കുകയായിരുന്നു.

ഫുട്‌ബോളുമായി ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വി.ഐ.പി ടിക്കറ്റാണ് നല്‍കുന്നതെന്നും തന്നെപ്പോലെയുള്ള താരങ്ങളെ അവഗണിക്കുന്നത് ദു:ഖകരമാണെന്നും ഐ.എം വിജയന്‍ ആരോപിച്ചിരുന്നു. കൊല്‍ക്കത്തയിലായിരുന്നെങ്കില്‍ ഇതിലും പരിഗണന ലഭിക്കുമായിരുന്നുവെന്നും വിജയന്‍ വ്യക്തമാക്കി.

എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നും ഐ.എം വിജയന്‍ ആവശ്യമില്ലാതെ വിവാദമുണ്ടാക്കുകയാണ് എന്നുമായിരുന്നു കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രതികരണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.