ലണ്ടനില്‍ സീറോ മലബാര്‍ സഭ ദുക്റാന തിരുന്നാള്‍ ആഘോഷിച്ചു. ബ്രാന്റ്വുഡ് സഭയ്ക്ക് വെസ്റ്റ്മിനിസ്റ്റര്‍ രൂപതയുടെ സംയുക്താഭിമുഖ്യത്തില്‍ ഈസ്റ്റ്ലണ്ടനിലെ ഈസ്റ്റ്ഹാം സെന്റ് മൈക്കിള്‍സ് കാത്തലിക് ചര്‍ച്ചിലായിരുന്നു തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഇരിങ്ങാലക്കുട രൂപതാമെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.15ന് പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്ന ബിഷപ്പിനെ സഭ ലണ്ടന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ.തോമസ് പാറയടിയിലും, ഫാ.ഇന്നസെന്റ് പുത്തന്‍തറയിലും, കൈക്കാരന് വിന്‍സെന്റ് ജോസഫും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മെത്രാന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ കുര്‍ബ്ബാനയും, പ്രദക്ഷണവും നടന്നു.
തോമശ്ലീഹായുടെയും അല്‍ഫോണ്‍സാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തില്‍ മുത്തുക്കുടകളും, കൊടി തോടിതോരണങ്ങളുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. തദ്ദേശവാസികള്‍ക്ക് അത്ഭുതവും കൗതുകവും നിറഞ്ഞ കാഴ്ചയായിരുന്നു ഇത്.
തുടര്‍ന്ന് ആക്സിയ ലോഞ്ച് ഹാളില്‍ നടന്ന സ്നേഹവിരുന്നും കലാസാംസ്കാരിക പരിപാടികളും മാര്‍ പോളി കണ്ണൂക്കാരന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സെന്ററുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറി. സന്റട്രല് കമ്മറ്റിയംഗം എമിലി സാമുവലിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികള്‍ അവസാനിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല