സ്വന്തം ലേഖകന്‍: ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറിയുമായി മലയാളിയായ കരുണ്‍ നായര്‍, സേവാഗിനു ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന അഞ്ചാമത്തെയും അവസാത്തേതുമായ ടെസ്റ്റിലാണ് മലയാളിയായ കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി തികച്ചത്. ചെങ്ങന്നൂര്‍ സ്വദേശിയായ കരുണ്‍ നായര്‍ പ്രാദേശിക ക്രിക്കറ്റില്‍ കര്‍ണാടകയുടെ താരമാണ്.
ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ കരുണ്‍ രണ്ടാം ദിനത്തിലാണ് ട്രിപ്പിള്‍ സെഞ്ചുറി നേടിയത്. വീരേന്ദര്‍ സേവാഗ് മാത്രമാണ് ഇതിന് മുന്‍പ് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരം. 381 ബോളിലാണ് കരുണ്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയത്.
തന്റെ മുന്നാമത്തെ ടെസ്റ്റിലാണ് കരുണ്‍ അപൂര്‍വ നേട്ടം കൈവരിക്കുന്നത്. വിരാട് കോഹ്ലിയുടെ വിക്കറ്റ് വീണതിന് ശേഷം അഞ്ചാമനായി കരുണ്‍ ക്രീസില്‍ എത്തുമ്പോള്‍ ഇന്ത്യയുടെ സ്കോര്‍ 211 റണ്‍സ് ആയിരുന്നു. കരുണ്അശ്വിന് കൂട്ടുകെട്ടിന്റെ ബാറ്റിംഗ് മികവില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ഇന്ത്യ 759/7 ന് ഡിക്ലയര്‍ ചെയ്തു.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ നേടിയിട്ടുള്ള കരുണിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. രഞ്ജി ട്രോഫിയില്‍ കര്‍ണാടകയുടെയും ഐ.പി.എല്ലില്‍ രാജസ്ഥാന് റോയല്‍സിന്റെയും ഡല്‍ഹി ഡെയര്‍ ഡെവിള്‍സി?ന്റെയും താരമായിരുന്നു കരുണ്‍.
ചെന്നൈ ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായരെ അഭിനന്ദിച്ച് വീരേന്ദര്‍ സേവാഗ് രംഗത്തെത്തി. 300 ക്ലബ്ബിലേക്ക് കരുണിന് സ്വാഗതമെന്ന് സേവാഗ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷവും എട്ട് മാസവുമായി 300 ക്ലബ്ബില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. കരുണിന് എല്ലാ ആശംസകളും നേരുന്നതായും സേവാഗ് കൂട്ടിച്ചേര്‍ത്തു.
കരിയറിലെ മൂന്നാം ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ക്കു അഭിനന്ദനവുമായി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. നേട്ടത്തില്‍ ഞങ്ങളെല്ലാരും സന്തോഷത്തിലാണെന്നും അഭിമാനമുണ്ടെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ നേട്ടം കരുത്താകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കരുണിന് അഭിനന്ദനം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല