സ്വന്തം ലേഖകന്‍: ടെന്നീസ് സൂപ്പര്‍ താരം പെട്രോ ക്വിറ്റോവക്ക് മോഷ്ടാവിന്റെ കത്തിക്കുത്തേറ്റു, അടിയന്തിര ശസ്ത്രക്രിയ. രണ്ടു തവണ വിംബിള്‍ഡണ്‍ ചാംപ്യനായിട്ടുള്ള പെട്രോ ക്വിറ്റോവക്ക് മോഷണ ശ്രമത്തിനിടെയാണ് വീട്ടില്‍വച്ച് അക്രമിയുടെ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ക്വിറ്റോവയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
വീട്ടില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ എത്തിയ ആള് എന്ന വ്യാജേനയാണ് മോഷ്ടാവ് ഉള്ളില്‍ കയറിയതെന്ന് ജോലിക്കാര്‍ പറയുന്നു. കാല്പ്പാദത്തിന് ഏറ്റ പരിക്ക് മൂലം കുറച്ചു നാളുകളായി കളത്തില്‍ നിന്നും ക്വിറ്റോവ വിട്ടുനില്‍ക്കുകയായിരുന്നു.
മോഷ്ടാവിന്റെ ആക്രമണത്തില്‍ ഇടതുകൈയ്ക്കു മുറിവേറ്റ ക്വിറ്റോവയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. മൂന്നു മാസത്തോളം അവര്‍ക്ക് വിശ്രമം ആവശ്യമായി വരുമെന്നാണ് ഡോക്ടര്‍മാര്‍ നല്കിയ റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ക്വിറ്റോവയുടെ വീട്ടിലെത്തിയ മോഷ്ടാവിന്റെ ആക്രമണത്തിലാണു അവര്‍ക്കു പരിക്കേറ്റത്.
ഒട്ടും നല്ല കാര്യമല്ല തനിക്ക് ഉണ്ടായതെന്നും എന്നാല്‍ ഇപ്പോള്‍ അതെല്ലാം കഴിഞ്ഞെന്നും ക്വിറ്റോവ ഫെയ്സ്ബുക്കില്‍ പിന്നീട് കുറിച്ചിരുന്നു. 2011ലും 2014ലും വിംബിള്‍ഡണും റിയോ ഒളിമ്പിക്സില്‍ വെങ്കലവും നേടിയ താരമാണ് ക്വിറ്റോവ.
അതേസമയം ക്വിറ്റോയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ലോക വനിതാ ടെന്നീസിലെ മുന്‍ ലോക രണ്ടാം നമ്പര്‍ താരമായ പെട്രാ ക്വിറ്റോവക്ക് ജനുവരിയില്‍ തുടങ്ങുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ല. നിലവില്‍ ലോക 11 ആം റാങ്കുകാരിയാണ് ക്വിറ്റോവ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല