1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 23, 2016

സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കുള്ള വിസ ഓണ്‍ അറൈവന്‍ സൗകര്യം ഹോങ്കോങ്ങ് റദ്ദാക്കി. ചൈനയിലെ സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിന്‍വലിച്ചു. ജനുവരി മുതല്‍ ഇന്ത്യക്കാര്‍ക്ക് പ്രീ അറൈവല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി. നിലവില്‍ ഇന്ത്യക്കാര്‍ക്ക് ഹോങ്കോങ് സന്ദര്‍ശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. 14 ദിവസം വരെ ഹോങ്കോങ്ങില്‍ തങ്ങുന്നതിന് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രവേശനം അനുവദിച്ചിരുന്നു.

ജനുവരി 23 മുതല്‍ ഹോങ്കോങ് സന്ദര്‍ശിക്കുന്നതിന് മുമ്പ് ഇന്ത്യക്കാര്‍ യാത്രക്കു മുമ്പുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് എമിഗ്രേഷന്‍ വകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരത്തിനും അവധി ആഘോഷങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി നിരവധി ഇന്ത്യക്കാരാണ് ഹോങ്കോങ്ങിലെത്തുന്നത്.

ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ പ്ലാറ്റ്‌ഫോം ഡിസംബര്‍ 19 ന് തുറന്നിരുന്നു. ഇതിനുള്ള രജിസ്‌ട്രേഷന്‍ സൗജന്യമാണ്. രജിസ്‌ട്രേഷന്‍ ചെയ്താല്‍ ഫലം അപ്പോള്‍ തന്നെ അറിയാമെന്നാണ് ഹോംങ്കോംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഒഫീഷ്യല്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഹോങ്കോംഗ് ട്രാവല്‍ പാസര്‍ എന്നിവരെ ഈ പുതിയ നിബന്ധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഇചാനല്‍ സര്‍വീസ് ഉപയോഗിച്ച് സ്ഥിരം സന്ദര്‍ശകരായി എന്‍ റോള്‍ ചെയ്ത ഇന്ത്യക്കാരെയും പുതിയ നിയമത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. വിഒഎ ചില ഇന്ത്യക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.