സ്വന്തം ലേഖകന്‍: സിറിയയിലെ ചാവേറുകളായ പിഞ്ചുകുഞ്ഞുങ്ങളെ ബോംബ് കെട്ടിവച്ച് ഒരുക്കിയത് സ്വന്തം പിതാവ്. കുഞ്ഞുങ്ങളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ച് പോലീസ് സ്‌റ്റേഷന് ഉള്ളിലേയ്ക്ക് കടത്തിവിട്ട ശേഷം റിമോട്ടുമായി അച്ഛന്‍ പുറത്ത് കാത്തുനില്‍ക്കുകയും ചെയ്തു.
സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലെ പോലീസ് സ്‌റ്റേഷനിലാണ് പിഞ്ചു കുഞ്ഞുങ്ങള്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരുക്കേറ്റു. ഒന്‍പതും ഏഴും വയസ്സുള്ള രണ്ടു കുട്ടികളാണ് ചാവേറുകളായി എത്തിയത്.
പോലീസ് സ്റ്റേഷനിലേക്ക് കടത്തിവിടും മുമ്പ് കുട്ടികളുടെ ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിവെച്ചശേഷം അച്ഛനും അമ്മയും അവരെ കെട്ടിപ്പുണര്‍ന്ന് ഉമ്മ നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികളുടെ പിതാവ് ഭീകരസംഘടനയായ ഫത്തേഹ് അല്‍ ഷാമിലെ അംഗമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് സ്‌റ്റേഷനിലെത്തി എങ്ങനെ പെരുമാറണമെന്ന് പിതാവ് മക്കളെ പഠിപ്പിച്ചിരുന്നു. ഇത് അനുസരിച്ച് ബാത്ത് റൂം അന്വേഷിച്ചാണ് ഇളയ കുട്ടി സ്‌റ്റേഷന് ഉള്ളിലേയ്ക്ക് കടന്നു വന്നതെന്ന് ദൃക്‌സാക്ഷികളായ പോലീസുകാര്‍ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല