ബെന്നി വര്‍ക്കി പെരിയപ്പുറം
ഭാരത സഭയുടെ അപ്പോസ്തലനായ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അല്ഫോന്സാമ്മായുടെയും തിരുനാള്‍ ജൂലൈ 10 ന് ഞായറാഴ്ച ബര്‍മിങ്ങാമിനടുത്ത് സ്റ്റെച്ച്ഫോര്‍ഡ് കോര്‍പ്പ്സ് ക്രിസ്റ്റി കത്തോലിക്കാ പള്ളിയില്‍ വെച്ച് നടത്തുന്നതാണ്.
തിരുനാളിന് മാണ്ഢ്യ രൂപതാ മൈത്രാന് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. ജൂലൈ 10ന് ഞായറാഴ്ച വൈകീട്ട് 5 മണിക്കാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ തുടങ്ങുക. 4.45ന് അഭിവന്ദ്യ പിതാവിന് ഇടവക ജനങ്ങള്‍ ബാന്റ് മേളത്തിന്റെയും മുത്തുകുടകളുടെയും അകമ്പടിയോടെ സ്വീകരണം നല്‍കും.
തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന പ്രദക്ഷിണം, ലഭീഞ്ഞ്, നേര്‍ച്ചവിരുന്ന്, ചെണ്ടമേളം, തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണെന്ന് പള്ളിക്കമ്മറ്റി അറിയിച്ചു.
പള്ളിയുടെ അഡ്രസ്സ്:
139 ആല്‍ബര്‍ട്ട് റോഡ്
സ്റ്റെച്ച്ഫോര്‍ഡ്, ബര്‍മിങ്ങാം
ബി 33 എട്ട് യു ബി
കൂടുതല്‍ വിവരങ്ങള്‍ക്ക്
ആന്റണി ജോസഫ്: 07878438901
സാന്റി ജോസഫ്: 0121 2708569
ബെന്നി: 0121 7704602
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല