സ്വന്തം ലേഖകന്‍: യുഎസിലേക്ക് മുസ്ലീങ്ങളെ അടുപ്പിക്കില്ലെന്ന തന്റെ നിലപാട് ശരി, തുര്‍ക്കി, ബെര്‍ലിന്‍ ഭീകരാക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി ട്രംപ്. ബര്‍ലിനിലും തുര്‍ക്കിയിലും ഭീകരാക്രമണം നടന്ന സാഹചര്യത്തില്‍ യു.എസിലേക്ക് മുസ്ലിംകള്‍ പ്രവേശിക്കുന്നത് തടയണമെന്ന തന്റെ വാദത്തിന് പ്രസക്തി വര്‍ധിക്കുന്നുവെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
തുര്‍ക്കി, ബര്‍ലിന്‍ ആക്രമണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. ഭീതിപ്പെടുത്തുന്ന സംഭവങ്ങളാണ് നടക്കുന്നത്. എന്റെ പദ്ധതികള്‍ നൂറു ശതമാനം ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ബര്‍ലിന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തതിനു
പിന്നാലെയാണ് ട്രംപ് സ്വന്തം നിലപാടിനെ ന്യായീകരിച്ചത്. ക്രിസ്ത്യാനികളെ അവരുടെ ആരാധനാലയങ്ങളിലും കൂട്ടായ്മകളിലും വച്ച് ജിഹാദിന്റെ പേരില്‍ കൊന്നൊടുക്കുകയാണെന്നും മനുഷ്യകുലത്തിനെതിരെയുള്ള ഈ ആക്രമങ്ങള്‍ അവസാനിപ്പിക്കേണ്ടതാണ് എന്നുമായിരുന്നു ബര്‍ലിന്‍ ആക്രമണത്തോട് ട്രംപ് പ്രതികരിച്ചത്.
മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുമെന്നും മുസ്ലീം രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടുവരുമെന്നുമായിരുന്നു ട്രംപിന്റെ വിവാദമായ പ്രസ്താവന. തെരഞ്ഞെടുപ്പിലുടനീളം ഈ നിലപാട് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. മുസ്ലീം തീവ്രവാദം ഒരു ഭീഷണിയാണെന്ന് പ്രചാരണ സമയത്ത് അദ്ദേഹം തുറന്നടിക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല