1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2017

സ്വന്തം ലേഖകന്‍: ദീര്‍ഘദൂര മിസൈലുകളുമായി ആയുധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇറാന്‍, ഗള്‍ഫ് മേഖല അശാന്തമാകുമെന്ന് ആശങ്ക. ദീര്‍ഘദൂര മിസൈലുകള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്കു ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സൈനികച്ചെലവ് പൊതുബജറ്റിന്റെ അഞ്ചു ശതമാനമായി വര്‍ധിപ്പിക്കുന്നതിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. കഴിഞ്ഞവര്‍ഷം ഇതു രണ്ടുശതമാനമായിരുന്നു.

മിസൈല്‍ വികസന പദ്ധതി ട്രംപ് ഭരണകൂടവുമായി ഏറ്റുമുട്ടലിനു വഴിതെളിച്ചേക്കുമെന്ന് ആശങ്കയുണ്ട്. ഇറാന്റെ മിസൈല്‍ പദ്ധതി എന്തുവില കൊടുത്തും തടയുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. രക്ഷാസമിതി അംഗങ്ങളും ജര്‍മനിയും ഉള്‍പ്പെടുന്ന ഗ്രൂപ്പുമായി ഇറാന്‍ നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം മിസൈല്‍ വികസനത്തിനും മറ്റ് ആണവപദ്ധതികള്‍ക്കും നിയന്ത്രണമുണ്ട്. എന്നാല്‍ ഇറാന്‍ നിര്‍മിക്കുന്ന 1250 മൈല്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈല്‍, ആണവകരാറിന്റെ ലംഘനമാവില്ലെന്ന നിലപാടാണ് ഒബാമ ഭരണകൂടത്തിനുള്ളത്. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 173 എംപിമാര്‍ അനുകൂലമായി വോട്ടുചെയ്തു.

എന്നാല്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സംഘര്‍ഷങ്ങള്‍ വ്യാപിക്കുന്നതും യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണാള്‍ഡ് ട്രംപിന്റെ വരവും ഇറാനെ പോലുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാകുമെന്നു നയതന്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ടെഹ്‌റാനില്‍ കഴിഞ്ഞയിടെ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം യുഎന്‍ എതിര്‍ത്തിരുന്നു. അണ്വായുധം വഹിക്കാന്‍ ശേഷിയുള്ളതാണ് ഈ മിസൈല്‍. മറ്റു രാജ്യങ്ങളുടെ എതിര്‍പ്പ് മറികടന്നു ആയുധങ്ങളുടെ നിര്‍മാണവുമായി മുന്നോട്ടു പോകാനും അധികൃതര്‍ തീരുമാനിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ടു ഇന്നലെ നടന്ന യോഗത്തില്‍ 173 നിയമജ്ഞരാണ് ഇറാന്റെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന പഞ്ചവത്സര പദ്ധതിയ്ക്ക് അനുകൂലമായി വോട്ടു ചെയ്തത്. ‘ ഇറാന്റെ പ്രതിരോധ ശക്തി സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കണം.

പ്രാദേശികമായി രാജ്യം ശക്തിയാര്‍ജ്ജിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ ദേശീയതയും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിനു നേരെയുള്ള വെല്ലുവിളികള്‍ തടയിടാന്‍ മതിയായ ആയുധങ്ങള്‍ വേണ്ടി വരും’. തുടങ്ങിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആയുധ ശേഷി ഉയര്‍ത്താന്‍ ഇറാന്‍ തീരുമാനിച്ചത്. എന്നാല്‍, പദ്ധതിയെ എതിര്‍ത്ത് 10 നിയമജ്ഞര്‍ വോട്ട് ചെയ്തു. ദീര്‍ഘദൂര മിസൈലുകള്‍, ആയുധം വഹിച്ചുള്ള ഡ്രോണുകള്‍, സൈബര്‍ യുദ്ധം എന്നിവയെ ആണ് ഇവര്‍ എതിര്‍ത്തത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.