സ്വന്തം ലേഖകന്‍: ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി പാകിസ്താന്‍, ഇന്ത്യയുടെ ബ്രഹ്മോസിന് മറുപടിയെന്ന് സൂചന. അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബാബര്‍ 3 ക്രൂസ് മിസൈല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ അജ്ഞാത കേന്ദ്രത്തില്‍ നിന്നും വിജകരമായി പരീക്ഷിച്ചുവെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.
വെള്ളത്തിനടയില്‍ നിന്നും തൊടുക്കാവുന്ന പാകിസ്താന്റെ ആദ്യ മിസൈലാണിത്.450 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. കരയില്‍ നിന്നും തൊടുക്കാവുന്ന ആണവ ക്രൂസ് മിസൈല്‍ ഡിസംബറില്‍ പാകിസ്താന്‍ പരീക്ഷിച്ചിരുന്നു. ഇതിന്റെ മറ്റൊരു രൂപാന്തരമാണ് ബാബര്‍ 3 മിസൈല്‍.
ബാബര്‍ 3 മിസൈല്‍ പരീക്ഷണ വിജയത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തെ പ്രശംസിച്ചെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പാകിസ്താന്റെ സാങ്കേതിക പുരോഗതിയുടെ സാക്ഷാത്കാരമാണ് പരീക്ഷണ വിജയമെന്ന് ഷെരീഫ് പറഞ്ഞു.
ഇന്ത്യയുടെ ബ്രഹ്മോസിന് മറുപടിയാണ് മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ സഹീറുദീന്‍ ബാബറുടെ പേരിട്ട ഈ മിസൈല്‍ എന്നും വിലയിരുത്തലുകളുണ്ട്. ആണവയാധുങ്ങള്‍ വഹിക്കുന്നതും അന്തര്‍വാഹിനികളില്‍ നിന്നും വിക്ഷേപിക്കാവുന്ന കഴിയുന്ന മിസൈല്‍ ആണ് ബ്രഹ്മോസ്. 2008ലാണ് ഇന്ത്യ ഈ മിസൈല്‍ പരീക്ഷിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല