സ്വന്തം ലേഖകന്‍: സംവിധായകന്‍ കമല്‍ തീവ്രവാദിയാണെന്നും രാജ്യം വിടണമെന്നും ബിജെപി, കമലിന് പിന്തുണയുമായി പ്രമുഖര്‍. എസ്!ഡിപിഐ പോലുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് കമലെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. കേരളത്തിലെ അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ സിപിഎം ചെഗുവേരയുടെ ചിത്രങ്ങളെടുത്തുമാറ്റണമെന്നും എ എന്‍ രാധാകൃഷ്ണന്‍ കോഴിക്കോട് ആവശ്യപ്പെട്ടു.
ദേശീയതയെ അംഗീകരിക്കുന്നില്ലെങ്കില്‍ കമലിന് രാജ്യം വിടാമെന്ന് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഒരു പടി കൂടി കടന്ന് കമല്‍ തീവ്രവാദിയാണെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞുവച്ചു. ദേശീയഗാന വിവാദത്തെ ചൊല്ലി കമലും, ബിജെപിയും തമ്മിലുള്ള പോര് വീണ്ടും മുറുകുകയാണ്. ഏറ്റവുമൊടുവിലായി എം ടിക്കെതിരായ ബിജെപിയുടെ കടന്നാക്രമണത്തേയും കമല്‍ വിമര്‍ശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കമലിനെ തീവ്രവാദിയായി ചിത്രീകരിക്കാനുള്ള ബിജെപിയുടെ ശ്രമം. കമലിനെ പിന്തുണക്കുന്ന സിപിഎമ്മിനേയും വിമര്‍ശിച്ച എ എന്‍ രാധാകൃഷ്ണന്‍ ഗ്രാമങ്ങളില്‍ സിപിഎം വച്ചിരിക്കുന്ന ചെഗുവേര ചിത്രങ്ങള്‍ എടുത്തുമാറ്റണമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തു ജീവിക്കാന്‍ കഴിയില്ലെങ്കില്‍ സംവിധായകന്‍ കമല്‍ രാജ്യംവിട്ടു പോകണമെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ രാഷ്ട്രീയ–സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. ‘കമല്‍ കമലായി തന്നെ ഇവിടെ ജീവിക്കും. ബാക്കിയൊക്കെ നിങ്ങളുടെ സ്വപ്നം.’ വിഷയത്തില്‍ കമലിന് പിന്തുണയുമായി എത്തിയ സംവിധായകന്‍ ആഷിക്ക് അബു പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല