സ്വന്തം ലേഖകന്‍: അന്ധനായ ഇന്ത്യാക്കാരനു ലണ്ടനിലെ നിരത്തുകളില്‍ കണ്ണായി ക്യാമറ ഘടിപ്പിച്ച വളര്‍ത്തു നായ. 37 കാരനായ അമിത് പട്ടേലാണ് വിശ്വസ്തനായ വളര്‍ത്തുനായ കികക്കൊപ്പം തിരക്കേറിയ ലണ്ടന്‍ നഗരത്തിലൂടെ സര്‍ക്കീട്ട് നടത്തിയത്. നിരത്തില്‍ നാല്‍നടയാത്രക്കാര്‍ അന്ധനെന്ന പരിഗണന നല്‍കാതെ തട്ടുകയും മുട്ടുകയും തള്ളി വീഴ്ത്തുകയുമൊക്കെ ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ മോശം പെരുമാറ്റം പകര്‍ത്താനും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്താനുമായിരുന്നു പട്ടേല്‍ നായയുടെ തലയില്‍ ക്യാമറ വെച്ചത്.
വിവാഹം കഴിഞ്ഞു ആറാം മാസത്തില്‍ 2012 ല്‍ അപ്രതീക്ഷിതമായി പട്ടേലിന്റെ കാഴ്ച മങ്ങുകയായിരുന്നു. അതിനു ശേഷമാണ് കികയെ സഹായിയായി കൂട്ടിയത്. എന്നാല്‍ എപ്പോഴും പരക്കം പായുന്ന സഹയാത്രിരില്‍ നിന്നും പട്ടേലിന് നേരിടേണ്ടി വന്നത് മോശമായ അനുഭവങ്ങളായിരുന്നു. ഇതോടെയാണ് ഇദ്ദേഹം ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും അതുവഴി ഭാര്യ സീമയിലൂടെ സാമൂഹ്യ മാധ്യമങ്ങളില്‍ ബോധവല്‍ക്കരണത്തിനായി പോസ്റ്റ് ചെയ്യാനും തീരുമാനിച്ചത്.
വഴിയില്‍ ജനങ്ങള്‍ തന്നോട് കയര്‍ക്കാന്‍ തുടങ്ങി. ചിലര്‍ ബാഗു കൊണ്ടും കുട കൊണ്ടും പിന്നില്‍ നിന്നും കുത്തും. മറ്റ് ചിലര്‍ ഫുട്‌ബോള്‍ കളിയില്‍ എന്ന പോലെ തോളു കൊണ്ടു തള്ളി വീഴ്ത്തും. പട്ടേല്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളിലൂടെ സീമയ്ക്ക് എല്ലാം ബോദ്ധ്യപ്പെടുകയും ചെയ്തു. സ്ഥലം ഏറെയുണ്ടെങ്കിലും അന്ധന്മാരെ തട്ടി വീഴ്ത്തുന്നതും അവരോട് മോശമായി പെരുമാറുന്നതും ആള്‍ക്കാര്‍ക്ക് ഹരമാണ്. ഒരിക്കല്‍ ലണ്ടന്‍ എസ്‌കലേറ്ററില്‍ മറ്റുള്ള യാത്രക്കാരോട് ക്ഷമ യാചിക്കാന്‍ പറഞ്ഞ് ഒരു സ്ത്രീ കയര്‍ത്ത സംഭവവുമുണ്ടായെന്ന് പട്ടേല്‍ പറഞ്ഞു.
അതുപോലെ തന്നെ കികയുമായി ട്രെയിനില്‍ കയറുമ്പോഴും ആള്‍ക്കാര്‍ മോശമായി പെരുമാറാറുണ്ട്. ഒത്തിരി സ്ഥലമുണ്ടെങ്കിലൂം കികയെ ചവിട്ടാന്‍ നോക്കും. അതേസമയം കിക പട്ടേലിന്റെ വിശ്വസ്തയായ സഹായിയും സംരക്ഷകയുമാണ്. ഒരിക്കല്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ ഒരു കാര്‍ ഇടിക്കേണ്ടതായിരുന്നു. എന്നാല്‍ കിക മുന്നില്‍ കയറി നിന്നു. വേഗത്തില്‍ വന്ന കാര്‍ കികയുടെ മൂക്കിന് തൊട്ടടുത്ത് കൊണ്ടുവന്നു നിര്‍ത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല