സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ഹോളിവുഡിന്റെ പേര് ഹോളിവീഡ് എന്നു തിരുത്തിയ വിരുതന്‍ പിടിയില്‍. ഹോളിവുഡ് എന്ന പേരു മായിച്ച് ഹോളിവീഡ് (വീഡ് = കള) എന്നു തിരുത്തി എഴുതിയ സക്കാരി കോള്‍ ഫെര്‍ണാണ്ടസാണ് പോലീസ് കസ്റ്റഡിയിലായത്. രണ്ടു മണിക്കൂറെടുത്താണു ബോര്‍ഡില്‍ തിരുത്തുവരുത്തിയതെന്നും ഭാര്യയും മറ്റൊരു കലാകാരനും സഹായിച്ചെന്നും ഫെര്‍ണാണ്ടസ് പോലീസിനു മൊഴി നല്‍കി. ഫെബ്രുവരി 15നു കോടതി കേസ് പരിഗണിക്കും.
പുതുവര്‍ഷത്തില്‍ ലോസ് ആഞ്ചല്‍സിലെ പ്രശസ്തമായ ഹോളിവുഡ് ഹില്‍സ് കണ്ടവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പേരു തിരുത്തല്‍. ഏതോ സാമൂഹ്യ വിരുദ്ധര്‍ ഒപ്പിച്ച പണിയെന്ന പേരില്‍ സംഭവം വന്‍ വാര്‍ത്തയാകുകയും ചെയ്തു. ഹോളിവുഡ് എന്നെഴുതിയിരിക്കുന്ന ഹോര്‍ഡിങ്ങിലെ ‘ഒ’ എന്ന അക്ഷരങ്ങള്‍ ടാര്‍പോളിന്‍ ഉപയോഗിച്ച് മറച്ച് ‘ഇ’ എന്ന് വായിക്കുന്ന വിധത്തിലാക്കുകയായിരുന്നു.
ജനുവരി 1ന് പുലര്‍ച്ചെ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ മൗണ്ട് ലീയിലെ ബോര്‍ഡില്‍ കയറുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാനായില്ല. 1976 ജനുവരി 1 നും സമാനമായ സംഭവം നടന്നിരുന്നു.
വീഡ് എന്നാല്‍ കഞ്ചാവ് എന്നാണ് അര്‍ത്ഥം. കഞ്ചാവില്‍ നിന്നുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം യുഎസ് നിയമ പ്രകാരം കുറ്റകരമാണ്. എന്നാല്‍ കാലിഫോര്‍ണിയയില്‍ മുതിര്‍ന്നവര്‍ക്ക് ഇത് ഉപയോഗിക്കാനുള്ള അനുവാദം നവംബറില്‍ നല്‍കിയത് വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല