സാബു ചുണ്ടക്കാട്ടില്‍: ലൈഫ് ന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2017 ജനുവരി ഏഴാം തിയതി ശനിയാഴ്ച ലിറ്റല്‍ഹാംപ്ടണ്‍ സെന്റ് ജെയിംസ് ചര്ച്ചു ഹാളില്‍ വച്ച് നടന്നു. വൈകുന്നേരം 5 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ക്ക് പ്രസിഡന്റ് ജോസഫ് ഗ്രിഗറിയും സെക്രെട്ടറി സജി മാന്പള്ളിയും നേതൃത്വം നല്കി.
കരോള്‍ ഗാനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി വേദിയിലേക്ക് കടന്നുവന്ന സാന്റാക്ലോസ് അപ്പൂപ്പന് കേക്ക് മുറിച്ചു ആഘോഷപരിപാടികളുടെ ഉത്ഘാടനം നിര്‍വഹിക്കുകയും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. സീനാ ജോസ് മുണ്ടനാട് പ്രധാന ക്രിസ്തുമസ് സന്ദേശം നല്കി . ജേക്കബ് വര്‍ഗീസ് സാന്റാ ആയി വേഷമണിഞ്ഞു. ഐജു ജോസും മരിയ സോണിയും അവതാരകരായിരുന്ന യോഗത്തില്‍ ജീനാ ജോസ് കൂടത്തിനാല്‍ സ്വാഗതവും ഷൈനി മനോജ് നീലിയറ നന്ദിയും അര്‍പ്പിച്ചു.
സീനാ ജോസിന്റെയും മിലി രാജേഷിനെയും നേതൃത്വത്തില്‍ കുട്ടികളെ അണിനിരത്തി യേശുവിന്റെ ജനനത്തെ അനുസ്മരിക്കുന്ന നേറ്റിവിറ്റി പ്ലേയോടുകൂടി ആരംഭിച്ച കലാപരിപാടികളില്‍ ധാരാളം നൃത്തങ്ങളും, പാട്ടുകളും ,കോമഡി സ്കിറ്റുകളും തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വ്യത്യസ്തങ്ങളായ പ്രകടനങ്ങള്‍ സദസ്സിനെ കോരിത്തരിപ്പിച്ചു. ജിത്തു വിക്ടര്‍ ജോര്‍ജിന്റെയും സാബു വര്‍ഗീസിന്റെയും കുര്യാക്കോസ് സി പൗലോസിന്റെയും മേല്‍നോട്ടത്തില്‍ പാചകം ചെയ്ത രുചികരമായ ബിരിയാണി പരിപാടിയുടെ പ്രധാന ആകര്‍ഷണമായിരുന്നു.
ഇതിനോടനുബന്ധിച്ചു നടന്ന 2017 വര്‍ഷത്തെ ഭരണസമിതിയുടെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ആയി റൂബിന് ജോസഫ്, വൈസ് പ്രസിഡന്റ് ആയി ആന്‍സി ജേക്കബ്,,സെക്രെട്ടറി ആയി നൈജോ ജെയിംസ് ചിറയത്ത്, ജോയിന്‍ സെക്രെട്ടറി ആയി റിന്‍സി റെന്‍സ്, ട്രെഷറര്‍ ആയി ജൂഡ് വര്‍ഗീസ് എന്നിവരും എക്സികുട്ടീവ് കമ്മറ്റീ അംഗങ്ങളായി രാജേഷ് കെ ഫ്രാന്‍സിസ്, ഐജു ജോസ്, റ്റിജി തോമസ്, ഷീബാ ഷാജി, സ്വപ്നാ ബിജോ എന്നിവരും ആര്‍ട്സ് ക്ലബ് സെക്രെട്ടറി ആയി ഡാനി ഡാനിയേലും, യുവ പ്രതിനിധികളായി ചെറിയാന് നീലിയറയും റോണി അലക്സ് ഉം പി ആര് ഓ മാരായി റെന്‍സ് ജോസ്, മനോജ് നീലിയറയും ഓഡിറ്റര്‍മാരായി ജോസ് കൂടത്തിനാലും കുര്യാക്കോസ് സി പൗലോസും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭരണസമതിക്കുവേണ്ട സഹായസഹകരണങ്ങളഭ്യര്ത്ഥിച്ചു റൂബിന് ജോസഫ് ഉം നൈജോ ജെയിംസും സംസാരിച്ചു. കഴിഞ്ഞകാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണയും സഹായസഹകരണവും നല്കിയ എല്ലാവര്ക്കും നന്ദിയും പുതിയ കമ്മറ്റിക്ക് ആശംസകളും ലൈഫ് 2016 ടീം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല