സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നുതായി ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. യു.എന്നിന് കീഴിലുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രാജ്യത്തെ തൊഴില്‍രഹിതരുടെ എണ്ണം 17.7 മില്യണില്‍ നിന്ന് 2017ല്‍ 17.8 മില്യണായി വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിച്ചത് ഇന്ത്യയായിരുന്നു. 13.4 മില്യണ്‍ പുതിയ തൊഴിലുകളാണ് ഇത്തരത്തില്‍ ഇന്ത്യ സൃഷ്ടിച്ചത്. ഇന്ത്യയുടെ തൊഴില്‍ മേഖലയിലെ 7.6 ശതമാനം വളര്‍ച്ച നിരക്കാണ് ദക്ഷിണേഷ്യക്ക് 6.8 ശതമാനം വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സഹായകമായതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ആഗോളതലത്തിലും തോഴിലില്ലായ്മ വര്‍ധിക്കാന്‍ തന്നെയാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ തൊഴിലില്ലായ്മ നിരക്കില്‍ 2017ല്‍ 5.7 ശതമാനത്തിന്റെ വര്‍ധന ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 5.6 ശതമാനമായിരുന്നു.
3.4 മില്യണ്‍ ആളുകള്‍ കൂടി പുതുതായി തൊഴില്‍ രഹിതരുടെ പട്ടികയിലേക്ക് എത്തും. ആഗോളതലത്തില്‍ ആകെ തൊഴില്‍രഹിതരുടെ എണ്ണം എകദേശം 201 മില്യണ്‍ ആയിരിക്കും. വികസ്വര രാജ്യങ്ങളിലായിരിക്കും തൊഴിലില്ലായ്മ നിരക്ക് കൂടുതലാവുകയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല